മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്ക് കൈവരിച്ചു പിഎന്‍ബി മെറ്റ്ലൈഫ്

 
p
ഇന്‍ഷൂറന്‍സ് മേഖലയിലെ മുന്‍നിര സ്ഥാപനമായ പിഎന്‍ബി മെറ്റ്ലൈഫ് നടപ്പു സാമ്പത്തിക വര്‍ഷം മികച്ച ക്ലെയിം സെറ്റില്‍മെന്റ് നിരക്ക്  കൈവരിച്ചു. വ്യക്തിഗത ക്ലെയിമുകളില്‍ 99.06 ശതമാനവും ഗ്രൂപ് ക്ലെയിമുകളില്‍ 99.70 ശതമാനവും ആണ് ക്ലെയിം സെറ്റില്‍മെന്റ് നിരക്ക്. കേരളാ റീജണിൽ  97 ശതമാനമാനമാണിത്. കൊച്ചിയില്‍ 100 ശതമാനമെന്ന ഏറ്റവും ശ്രദ്ധേയ  ക്ലെയിം സെറ്റില്‍മെന്റ് നിരക്കും പിഎന്‍ബി മെറ്റ്ലൈഫ് കൈവരിച്ചിട്ടുണ്ട്.

pരണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ വിപണിയില്‍ സേവനം നല്‍കുന്ന പിഎന്‍ബി മെറ്റ്ലൈഫ്
പ്രാരംഭ വില്‍പന മുതല്‍ വില്‍പനാന്തര സേവനം വരെയുള്ള കാര്യങ്ങളില്‍ മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന വിധം മാറ്റങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഡിജിറ്റല്‍ സംവധാനങ്ങളുടെ പിന്തുണയോടെയാണിത്. റിട്ടയര്‍മെന്റ്, പരിരക്ഷ, കുട്ടികളുടെ ചെലവുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ദീര്‍ഘകാല സമ്പാദ്യം തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റാൻ പര്യാപ്‌തമായ പദ്ധതികളും സേവനങ്ങളുമാണ് പിഎന്‍ബി മെറ്റ്ലൈഫ് പ്രദാനം ചെയ്യുന്നത്.  ഡാറ്റാ വിശകലന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പിഎന്‍ബി മെറ്റ്ലൈഫ് സേവനം വേഗത്തിലും സുഗമവുമാക്കുകയാണ്.  

കേരളത്തില്‍ 16 ശാഖകളാണ് പിഎന്‍ബി മെറ്റ്ലൈഫിനുള്ളത്.  ബാങ്കു പങ്കാളിത്തത്തിൽ  514 ശാഖകളുമണ്ട്. കേരളത്തില്‍ 15 ശതമാനം വര്‍ധനവോടെയും കൊച്ചിയില്‍ ഏഴു ശതമാനം വളര്‍ച്ചയോടെയും മികച്ച പുതിയ വാര്‍ഷിക ബിസിനസ് പ്രീമിയമാണ് പിഎന്‍ബി മെറ്റ്ലൈഫ് കാഴ്ചവയ്ക്കുന്നത്. അടുത്തിടെ വ്യക്തിഗത, നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിങ്, സേവിങ്സ് ലക്ഷ്യമിടുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയായ ജീനിയസ് പ്ലാനും  സസ്‌റ്റൈനബിള്‍ ഇക്വിറ്റി ഫണ്ടും അവതരിപ്പിച്ചിട്ടുണ്ട്.