മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, നാലാം തലമുറ എപ്പിക് ന്യൂ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 11,000/- രൂപയാണ് ബുക്കിങ്ങ് തുക. എപ്പിക് ന്യൂ സ്വിഫ്റ്റ് അതിന്റെ മികവും ഫണ്‍-ടു-ഡ്രൈവ് ഘടകവും മെച്ചപ്പെടുത്തിയതിനൊപ്പം സിഗ്‌നേച്ചര്‍ സ്പോര്‍ട്ടി ഡിസൈനിലും ലഭ്യമാണ്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ആരംഭിച്ചതു മുതല്‍ 29 ലക്ഷത്തിലധികം വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു.
സുസുക്കിയുടെ ഒരു ഐക്കോണിക് ബ്രാന്‍ഡാണ് സ്വിഫ്റ്റ്. കാലം മാറുന്നതനുസരിച്ച് ഉപഭോക്താവിന്റെ പ്രതീക്ഷക്കൊത്ത് അത് പരിണമിച്ചു. എപ്പോഴത്തെയും പോലെ, നെക്സ്റ്റ് -ജനറേഷന്‍ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കാന്‍ സജ്ജമായി കഴിഞ്ഞെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് വിഭാഗം സീനിയര്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ പാര്‍ത്തോ ബാനര്‍ജി പറഞ്ഞു