ഓഫറുകളുമായി സാംസങിന്റെ ഫാബ് ഗ്രാബ് ഫെസ്റ്റ്

 
biss
 സാംസങ് ഇന്ത്യയുടെ ഏറ്റവും വിപുലമായ ഉത്സവ വിപണിമേളയായ ഫാബ് ഗ്രാബ് ഫെസ്റ്റിനു തുടക്കം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്‍മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ആക്‌സസറികൾ, ടിവികൾ, ഡിജിറ്റൽ ഗൃഹോപകരണങ്ങൾ, സ്‌മാർട്ട് മോണിറ്ററുകൾ എന്നിവയ്‌ക്ക് സാംസങ് എക്‌സ്‌ക്‌ളൂസീവ് സ്റ്റോറുകളിലും സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ് എന്നിവിടങ്ങളിൽ  ഓഫറുകളും ക്യാഷ്ബാക്കും ലഭിക്കും.

സ്‍മാർട്ട് ഫോണുകൾക്ക് 45 ശതമാനം  വരെയും ടാബുകൾ, വാച്ചുകൾ, ബഡ്‌സ് എന്നിവയ്ക്ക് 41ശതമാനം  വരെയും ടിവികൾക്ക്  54ശതമാനം
 വരെയും ഡിജിറ്റൽ ഗൃഹോപകരണങ്ങൾക്ക് 40ശതമാനം  വരെയും ഇളവ് ലഭിക്കും. തെരെഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, ഐസിഐസിഐ, മറ്റു മുൻനിര ബാങ്ക്  ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 20 ശതമാനം   വരെയാണ് ക്യാഷ് ബാക്ക്. നിബന്ധനകൾക്ക് വിധേയമായി ബൈബാക്കിനൊപ്പം 70 ശതമാനം  വരെ റീസെയിൽ വാല്യൂ ലഭിക്കും.

ഏറ്റവും മികച്ച ഇളവുകളിലൂടെ  ഫാബ് ഗ്രാബ് ഫെസ്റ്റ് ദീപാവലി ആഘോഷം സവിശേഷമാക്കുമെന്ന് സാംസങ് ഇന്ത്യ ഡി2സി ബിസിനസ് സീനിയർ ഡയറക്ടർ സുമിത് വാലിയ പറഞ്ഞു