ഗൃഹശോഭ മൂന്നാം ഘട്ടത്തിന്‍ കീഴില്‍ 120 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി ശോഭ ഗ്രൂപ്പ്

നിശാന്ത് എം എന്‍, ഡിഎംഡി, ശോഭ ലിമിറ്റഡിന്റെ എംഡി ജഗദീഷ് നങ്കിനേനി, ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എന്നിവര്‍ താക്കോല്‍ കൈമാറുന്നു.
 
Sobha
Sobha
2025-ല്‍ കൈവരിച്ച പുരോഗതിയെ അടിസ്ഥാനമാക്കി സ്ത്രീകള്‍ ഗൃഹനാഥരായ കുടുംബങ്ങള്‍ക്ക് 1,000 സൗജന്യ വീടുകള്‍ നല്‍കുന്നതിന് 'ഗൃഹ ശോഭ' സംരംഭം പ്രതിജ്ഞാബദ്ധമാണ്, ഇതില്‍ 230 വീടുകള്‍ ഇതിനകം ഗുണഭോക്താക്കള്‍ക്ക് കൈമാറി.



പാലക്കാട്, കേരളം, 2026 മാര്‍ച്ച് 24: സ്ത്രീകള്‍ ഗൃഹനാഥരായ കുടുംബങ്ങള്‍ക്കായി ശോഭ ഗ്രൂപ്പ് നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഭവന പദ്ധതിയായ ഗൃഹ ശോഭയുടെ മൂന്നാം ഘട്ടത്തിന് കീഴില്‍ 120 വീടുകള്‍ വിതരണം ചെയ്തു.മൂലംകോട് ശ്രീ കുറുംബ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് വീടുകള്‍ ഔപചാരികമായി സമര്‍പ്പിച്ചത്. ശോഭ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ ജഗദീഷ് നങ്കിനേനി, ശോഭ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ നിശാന്ത് എം എന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇതോടെ, ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി ആകെ 230 വീടുകള്‍ ഇതിനകം കൈമാറിയാതായി ശോഭ ഗ്രൂപ്പ് അറിയിച്ചു.

2030 ആകുമ്പോഴേക്കും, സാമ്പത്തികമായി ദുര്‍ബലരായ, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്ക് 1,000 വീടുകള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് 2022-ല്‍ ആരംഭിച്ച ഗൃഹ ശോഭ. മൂന്നാം ഘട്ടത്തോടെ, ഈ പദ്ധതിയുടെ കീഴില്‍ വിതരണം ചെയ്യുന്ന ആകെ വീടുകളുടെ എണ്ണം 350 ആയി ഉയരും. ഓരോ വീടും 700 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 2  ബെഡ് റൂം യൂണിറ്റാണ. ഈട്. സുരക്ഷ, ദീര്‍ഘകാല ഉപയോഗക്ഷമത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യം ഭൂരഹിത ഗുണഭോക്താക്കള്‍ക്കായി, ഭൂമി കണ്ടെത്തുകയും സ്ത്രീയുടെ പേരില്‍ അത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നു. ഇത് അവരുടെ ഉടമസ്ഥാവകാശവും ദീര്‍ഘകാല സുരക്ഷയും ഉറപ്പാക്കുന്നു.

ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സമൂഹത്തിന്റെ ക്ഷേമത്തിനായി നമ്മുടെ സമ്പത്തും വരുമാനവും മറ്റുള്ളവരുമായി പങ്കിടുക എന്നതാണെന്നും ശോഭ ഗ്രൂപ്പിന്റെയും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഒരു മാതൃകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ശ്രീ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. പങ്കിടല്‍ എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, ഇന്ന് അത് വ്യാപകമായി നടക്കുന്നില്ലെങ്കിലും, നാം സൃഷ്ടിക്കുന്ന സമ്പത്തില്‍ സമൂഹത്തിന് ശരിയായ പങ്കുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.120 വീടുകള്‍ കൈമാറുക എന്നതു മാത്രമല്ല,  സമ്പത്തിന്റെ പകുതിയും സമൂഹത്തിന്റെ ക്ഷേമത്തിനായി സമര്‍പ്പിച്ച ശ്രീ പി.എന്‍.സി. മേനോന്റെയും കുടുംബത്തിന്റെയും സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 ''ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തോതില്‍ വീടുകള്‍ നിര്‍മ്മിക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ശ്രദ്ധ,  മറിച്ച് ഉടമസ്ഥാവകാശം, ഗുണനിലവാരം, സ്ഥിരത എന്നിവയോടെ അവ ശരിയായ രീതിയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ഓരോ വീടും ശോഭ നിര്‍മ്മിക്കുന്ന ഭവനങ്ങളുടെ ഗുണനിലവാരത്തെ നിര്‍വചിക്കുന്ന അതേ ഈടും രൂപകല്‍പ്പനയും ഉറപ്പാക്കുന്നു എന്ന കാര്യത്തില്‍ ഞങ്ങള്‍ ശക്തമായ ഊന്നല്‍ നല്‍കുന്നതായി ശാഭ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ശ്രീ. പി.എന്‍.സി. മേനോന്‍ പറഞ്ഞു.  അതോടൊപ്പം തന്നെ ഇതിന്റെ ഉടമസ്ഥാവകാശം സ്ത്രീകളുടെ കൈകളില്‍ ഏല്പിക്കുകയും ചെയ്യുന്നുവെന്നത് കുടുംബത്തിന് ദീര്‍ഘകാല സുരക്ഷ നല്‍കുന്നു. ഞങ്ങള്‍ നല്‍കുന്ന ഓരോ വീടും സ്ഥിരത, അന്തസ്സ്, കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ അവരുടെ ഭാവി കെട്ടിപ്പടുക്കുന്നതിനാവശ്യമായ ശക്തമായ അടിത്തറ എന്നിവ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം,'' അദ്ദേഹം പറഞ്ഞു.

ശോഭ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) വിഭാഗമായ ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഭവന നിര്‍മ്മാണ പദ്ധതിയോടൊപ്പം, ട്രസ്റ്റ് പുതുതായി നിര്‍മ്മിച്ച ഒരു അങ്കണവാടി കെട്ടിടവും ഈ ചടങ്ങില്‍ വെച്ച് പഞ്ചായത്തിന് കൈമാറി. അതുപോലെതന്നെ, ഇടുകാവ് കുളത്തിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ശോഭ ആരോഗ്യ സ്പര്‍ശം ഡയാലിസിസ് സഹായ പരിപാടി ആരംഭിയ്ക്കുകയും അതിന്റെ പുതിയ ലോഗോ അനാച്ഛാദനം ചെയ്യുകയും ചെയ്തു.