പ്രായമായ സ്ത്രീകള്‍ക്കും അനാഥരായ പെണ്‍കുട്ടികള്‍ക്കുമായി ദേവി ഹോമിന് തറക്കല്ലിട്ട് ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ ട്രസ്റ്റ്.
Dec 24, 2024, 12:01 IST
പാലക്കാട് : ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ ശ്രീ കുറുമ്പ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ മൂലംകോടില്‍ സ്ഥാപിക്കുന്ന ് 'ദേവി ഹോമിന് തറക്കല്ലിട്ടു. 50 വയസിന് മുകളില്‍ പ്രായമുള്ള നിരാലംബരായ സ്ത്രീകള്‍ക്കും 10 വയസിന് താഴെയുള്ള അനാഥരായ പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാനും വളരാനും ലക്ഷ്യമിട്ടാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 72 പെണ്‍കുട്ടികള്‍ക്കും 72 നിരാലംബരായ സ്ത്രീകള്‍ക്കും ഉള്‍പ്പടെ 144 പേര്‍ക്ക് അഭിമാനത്തോടെയും സുരക്ഷിതമായും ജീവിക്കാനുള്ള സൗകര്യങ്ങളാണ് ദേവി ഹോമില്‍ ഉണ്ടാവുക.ആദ്യഘട്ടത്തില്‍, കിഴക്കാഞ്ചേരി, വടക്കാഞ്ചേരി, കണ്ണാമ്പ്ര എന്നീ പഞ്ചായത്തുകളില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. 42,000 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമാണ് ദേവി ഹോംസിന് നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി 26,000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് ശോഭ ഗ്രൂപ്പ് വകയിരുത്തിയിരിക്കുന്നത്. അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസം എന്നിവയുള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും മുതിര്‍ന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നൈപുണ്യ വികസനത്തിനുമുള്ള അവസരങ്ങളും പിന്തുണയും നല്‍കും. അന്തേവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മൊത്തത്തിലുള്ള ക്ഷേമത്തിനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. സ്ത്രീകളെ മാത്രമായിരിക്കും ജീവനക്കാരായി നിയമിക്കുക. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സ്ത്രീസംരക്ഷണത്തിന് വേണ്ടിയുള്ള ശോഭ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ദേവി ഹോം'.
' കരുത്ത്, കരുതല്‍, വളര്‍ച്ച എന്നിവയെയാണ് 'ദേവി' എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത്. ഈ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് ദേവി ഹോം പദ്ധതിയുടെ അടിത്തറയെന്ന് ശോഭ ഗ്രൂപ്പ് ലിമിറ്റഡിന്റെ സ്ഥാപക ചെയര്‍മാന്‍ ശ്രീ. പിഎന്‍സി മേനോന്‍ പറഞ്ഞു. സമൂഹം പൊതുവെ അംഗീകരിക്കാനും ഏറ്റെടുക്കാനും മടിക്കുന്നവരാണ് നിരാലംബരായ പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും. അവര്‍ക്ക് സുരക്ഷിതമായും മാനുഷികമര്യാദകളോടും കൂടി താമസിക്കാനൊരിടം എന്നതാണ് ദേവി ഹോം എന്ന ആശയത്തിന് പിന്നില്‍. തങ്ങള്‍ക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്‍കും. അഭിമാനത്തോടും ആദരവോടും ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കാനാണ് ശോഭ ഗ്രൂപ്പ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളായി അനുകമ്പയോടെ സഹായങ്ങള്‍ നല്‍കുന്നവരാണ് ശ്രീ കുറുംബ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, സാമുഹിക ഭക്ഷണം, സ്ത്രീധന രഹിത വിവാഹങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന അവരുടെ സംരംഭങ്ങള്‍ യഥാര്‍ത്ഥത്തില്‍ മഹത്തായ കാര്യങ്ങളാണ്. അവരുടെ ഏറ്റവും പുതിയ ഉദ്യമമായ 'ദേവി ഹോം', രക്ഷിതാക്കളുടെ പോലുള്ള മാര്‍ഗനിര്‍ദേശവും സ്‌നേഹവും നല്‍കി യുവ പെണ്‍കുട്ടികളോടുള്ള കരുതലും വളര്‍ത്തുന്നതിനൊപ്പം പ്രായമായ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു സങ്കേതം പ്രദാനം ചെയ്യുന്ന അതുല്യ മാതൃകയാണ്. ഇത്തരം സംരംഭങ്ങള്‍ മാതൃകാപരവും സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനായി സമാനമായ പരിപാടികള്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രചോദനവുമായിരിക്കും.' ഈ സംരംഭത്തെക്കുറിച്ച് ആലത്തൂര്‍ എം.എല്‍.എ ശ്രീ കെ.ഡി. പ്രസേനന്‍ അഭിപ്രായപ്പെട്ടു.
ട്രസ്റ്റ് നിര്‍മിക്കുന്ന അത്യാധുനിക അങ്കണവാടിയുടെ തറക്കല്ലിടല്‍ കര്‍മം ആലത്തൂര്‍ എംഎല്‍എ ശ്രീ. കെ.ഡി. പ്രസേനന്‍ നിര്‍വഹിച്ചു. പ്രദേശത്തെ കുട്ടികള്‍ക്ക് ചെറുപ്പത്തിലേ പ്രാഥമിക വിദ്യാഭ്യാസ പരിചയം നല്‍കുന്നതിനാണ് നൂതന സൗകര്യങ്ങളുള്ള അങ്കണവാടി വരുന്നത്.
ശോഭ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന 'ഗൃഹ ശോഭ' എന്ന വീടുനിര്‍മാണ പദ്ധതിയുടെ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് ദേവി ഹോം. 2030 ഓടെ പാലക്കാട് ജില്ലയിലെ പാവപ്പെട്ട 1000 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ച് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ശോഭ അക്കാദമിയും ശോഭ ഐക്കണും ചേര്‍ന്ന് ഇതുവരെ 2300 ഓളം കുട്ടികളെ പഠിപ്പിച്ചു. മൂന്ന് ലക്ഷത്തോളം പേരുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്. കൂടാതെ കേരളത്തിലുടനീളം 700-ഓളം സ്ത്രീധന രഹിത വിവാഹങ്ങളും നടത്തി. സാമൂഹികവികസനവും പാവപ്പെട്ട ജനങ്ങളുടെ സമഗ്രമായ വളര്‍ച്ചയും കാംക്ഷിച്ച് ശോഭ ഗ്രൂപ്പ് നടത്തിവരുന്ന സാമൂഹിക, മാനുഷിക കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ആകെ ചിത്രമാണ് ഇവ.
ചടങ്ങില്‍ ശ്രീമതി ശോഭ മേനോന്‍, ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ വി മേനോന്‍ എന്നിവര്‍ക്ക് പുറമെ, ശ്രീ കുറുമ്പ ട്രസ്റ്റിന്റെ അംഗങ്ങളും ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസേനന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കവിത മാധവന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ അര്‍. പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.