സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ കൊച്ചിയിലെ രണ്ടാമത്തെ ഫര്‍ണിച്ചര്‍ ഷോറൂം ആരംഭിച്ചു

 
സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍സിന്റ പുതിയ ഷോറും കമ്പനി സ്ഥാപകനും എംഡിയുമായ സുനില്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, സ്റ്റോര്‍ പാര്‍ട്ട്ണര്‍ നൂര്‍ മുഹമ്മദ്, ബിലാല്‍ നൂര്‍ എന്നിവര്‍ സമീപം.

കൊച്ചി: രാജ്യത്തെ പ്രമുഖ ആഡംബര ഫര്‍ണിച്ചര്‍- ഹോം ഡെക്കോര്‍ ബ്രാന്‍ഡായ സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ ഒരു ശാഖ കൂടി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലുവയിലെ തോട്ടക്കാട്ടുകാരയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേശീയ പാതയിലാണ് ''സ്റ്റാന്‍ലി ബുട്ടിക്ക് ആന്‍ഡ് സോഫാസ് & മോര്‍''  ഹൈബ്രിഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത്.   വീടുകള്‍ മനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന കൊച്ചിക്കാര്‍ക്ക് സൗകര്യപ്രദമായ ഫര്‍ണിച്ചറുകളും അലങ്കാരവസ്തുക്കളും ഉള്‍പ്പെടെ, വ്യത്യസ്തമായ ഒരു അനുഭവമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഈ പുതിയ ബ്രാഞ്ച് കൊച്ചിയുമായുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതാണെന്ന് സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനില്‍ സുരേഷ് പറഞ്ഞു.ഡിസൈനില്‍ പകരംവെയ്ക്കാനാകാത്ത മികവാണ് സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ പ്രത്യേകത. ഭംഗിക്കൊപ്പം മികവുറ്റ ശില്പസാമര്‍ത്ഥ്യവും ഇഴചേരുന്നതാണ് സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സിന്റെ എല്ലാ ഫര്‍ണിച്ചറുകളും. ഗുണമേന്മയിലും പുതുമയിലും ഒട്ടും വിട്ടുവീഴ്ചകള്‍ക്ക് ഇടം നല്‍കാറുമില്ല. ഉന്നതനിലവാരമുള്ള ലെതര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്താണ് എല്ലാ ഫര്‍ണിച്ചറുകളും നിര്‍മിക്കുന്നത്. ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും ചെയ്തുനല്‍കും.

 ലോകോത്തര നിലവാരമുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും കൂടുതല്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ശാഖയെന്ന് സ്റ്റോര്‍ പാര്‍ട്ണര്‍ ബിലാല്‍ പറഞ്ഞു.  ഇന്ത്യയിലെ ആദ്യത്തെ തനത് ആഡംബര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സ്, വിപണിയില്‍ 25 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഈ രംഗത്ത് അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായാണ് കമ്പനി ഏറ്റുമുട്ടുന്നത്. ബെംഗളുരുവിലാണ് കമ്പനി ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നത്. കൃത്യതയിലും നിര്‍മാണ വൈദഗ്ധ്യത്തിലും രൂപകല്പനയിലും ജര്‍മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ സ്വാധീനം പ്രകടമാണ്. ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ ഫര്‍ണീച്ചറുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരവും പുതുമയുടെ ആവിഷ്‌കാരവുമാണ് കമ്പനിയെ വ്യത്യസ്തമാക്കുന്നത്.