ഭിന്നശേഷിക്കാരെ പിന്തുണയ്ക്കുന്ന സംരംഭവുമായി സ്റ്റാർബക്സ് ഇന്ത്യ
Aug 29, 2025, 12:13 IST

കൊച്ചി: ടിആർആർഎഐഎൻനുമായി(ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്‌സ് ആൻഡ് റീട്ടെയിൽ അസോസിയേറ്റ്‌സ് ഓഫ് ഇന്ത്യ) സഹകരിച്ച് ഭിന്നശേഷിക്കാരെ പിന്തുണയ്ക്കുന്നതിനായി ഇൻക്ലൂസിവിറ്റി സംരംഭം സംഘടിപ്പിച്ച് സ്റ്റാർബക്സ് ഇന്ത്യ. ടിആർആർഎഐഎന്നിൽ നിന്നുള്ള 15 വിദ്യാർത്ഥികൾക്ക് സ്റ്റാർബക്സ് കൊച്ചി ബൈപാസ് സ്റ്റോറിൽ വെച്ച് നടന്ന സെഷനിൽ ഉപഭോക്തൃ സേവനത്തിന്റെയും കോഫിയുടെ ലോകത്തെ കുറിച്ചും ബ്രാൻഡിനെക്കുറിച്ചും എഫ്&ബി റീട്ടെയിൽ വ്യവസായത്തെക്കുറിച്ചും പ്രായോഗിക ധാരണ നൽകി.
എഫ് & ബി റീട്ടെയിൽ വ്യവസായത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി കരിയറുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ അവസരം ലഭിച്ചു. ഭിന്നശേഷി വ്യക്തികൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും ആത്മവിശ്വാസം പകരാനും നിലവിൽ സ്റ്റാർബക്സ് ഇന്ത്യയിൽ 4 ആംഗ്യഭാഷാ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. കേരളത്തിലുൾപ്പെടെ കൂടുതൽ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നുമുണ്ട്.