സ്വിസ്സ് മിലിട്ടറി ട്രാവൽ ബാഗുകളുടെ പുതിയ ശ്രേണി പുറത്തിറക്കി

 
poster
ആഡംബര ലൈഫ്സ്‌റ്റൈൽ ഉല്പന്ന ബ്രാൻഡായ സ്വിസ്സ് മിലിട്ടറി, ട്രാവൽ ഗിയർ വിഭാഗത്തിൽ പുതിയ ഉൽപ്പന്നശ്രേണി പുറത്തിറക്കി. യാത്രാസംബന്ധമായ ആവശ്യങ്ങൾക്കായി 9 ഉൽപ്പന്നങ്ങളാണ് പുതിയ ശ്രേണിയിലുള്ളത്. പ്രയോഗികതയ്ക്കൊപ്പം താങ്ങാനാവുന്ന വിലയിൽ ലഭ്യമായ ഈ ശ്രേണി എട്ട് വീലുകൾ, അലുമിനിയം ട്രോളികൾ എന്നീ പ്രേത്യേക സവിശേഷതകളിൽ പല നിറങ്ങളിൽ ലഭ്യമാണ്. അതിനൊപ്പം, 50 വർഷത്തിലേറെ പരിചയസമ്പത്തുള്ള വിതരണകേന്ദ്രമായ അചല കൊമേഴ്‌സ്യൽ വെഞ്ചേഴ്‌സുമായുള്ള പങ്കാളിത്തതോടെ ദക്ഷിണേന്ത്യയിൽ 2000-ലധികം സ്റ്റോറുകളിലേക്ക് സ്വിസ്  മിലിട്ടറി തങ്ങളുടെ സാന്നിധ്യം ശക്തമാക്കും. പുതിയ പങ്കാളിത്തവും മുൻകാല അസോസിയേഷനുകളും ഉൾപ്പടെ ദക്ഷിണേന്ത്യയിലെ 3000 സ്റ്റോറുകളിലായി സ്വിസ് മിലിട്ടറിയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും.

മികവുറ്റതും എന്നാൽ താങ്ങാനാവുന്നതുമായ ഉല്പന്നങ്ങളിലൂടെ ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നിലവാരം ഉറപ്പുവരുത്തുന്നു എന്ന് പുതിയ ഉൽപ്പന്നശ്രേണി അവതരിപ്പിച്ചുകൊണ്ട് സ്വിസ് മിലിട്ടറിയുടെ മാനേജിങ് ഡയറക്ടർ അനുജ് സൗഹ്നി പറഞ്ഞു. നിലവിൽ തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ കമ്പനി നേരിട്ട് പ്രവർത്തിക്കുന്നുണ്ട്.