ടാറ്റ ഇന്‍ട്ര ഇവി പിക്കപ്പ് പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് പുറത്തിറക്കി. വൈദ്യുത വാണിജ്യ വാഹന മേഖലയില്‍ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ടാറ്റ ഇന്‍ട്രാ ഇവി പിക്കപ്പ് 11.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകും.
വൈദ്യുത പിക്കപ്പുകള്‍ പുറത്തിറക്കുന്നതിലൂടെ ടാറ്റ മോട്ടോഴ്സ് രാജ്യത്തെ ഏറ്റവും സമഗ്രമായ വൈദ്യുത വാണിജ്യ വാഹന നിര എല്ലാ സെഗ്മെന്റുകളിലും കൊണ്ടുവന്നുകഴിഞ്ഞതായി ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗിരീഷ് വാഗ് പറഞ്ഞു.
230 എന്‍എം പീക്ക് ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 72 കിലോവാട്ട് വൈദ്യുത മോട്ടോര്‍ പൂര്‍ണ്ണ ലോഡിലും ശക്തമായ പുള്ളിംഗ് പവര്‍ നല്‍കുന്നു. ഇന്ത്യന്‍ കാലാവസ്ഥയ്ക്കും ഉപയോഗ സാഹചര്യങ്ങള്‍ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത 28.2 കെഡബ്ല്യുഎച്ച്, ഐപി67 റേറ്റുചെയ്ത ബാറ്ററി ഒറ്റ ചാര്‍ജില്‍ 211 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സിസിഎസ്2 ചാര്‍ജറുള്ള ഫാസ്റ്റ് ചാര്‍ജിംഗ് 55 മിനിറ്റിനുള്ളില്‍ 10-80% ചാര്‍ജിംഗ് പ്രാപ്തമാക്കുന്നു. ബാറ്ററിക്ക് 6 വര്‍ഷം അല്ലെങ്കില്‍ 2 ലക്ഷം കിലോമീറ്റര്‍ വരെ വാറന്റിയുടെ പിന്തുണയോടെയാണ് ടാറ്റ ഇന്‍ട്ര ഇവി പിക്കപ്പ് പുറത്തിറങ്ങിയത്.
