ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു.

 
pix

ടാറ്റാ സ്റ്റാര്‍ബക്ക്‌സ്  തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ്  സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ എന്നിവയ്ക്ക് ശേഷം ദിനവും രാത്രിയും തുറക്കുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റോര്‍ ആണ്.  ടാറ്റാ സ്റ്റാര്‍ബക്സ് നിലവില്‍ ഇന്ത്യയിലെ 47 നഗരങ്ങളിലായി 358 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.സ്റ്റാര്‍ബക്‌സിലെ സിഗ്നേച്ചര്‍ വിഭവങ്ങള്‍ക്ക്് പുറമെ, ടാറ്റ സ്റ്റാര്‍ബക്സ് 'പിക്കോ' എന്ന പേരില്‍ ഒരു ചെറിയ 6 ഔണ്‍സ് വലുപ്പമുള്ള  കപ്പും അവതരിപ്പിച്ചതായി  ടാറ്റ സ്റ്റാര്‍ബക്സ് സിഇഒ സുശാന്ത് ഡാഷ് പറഞ്ഞു.

p



സൗജന്യ വൈഫൈയും സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ,  സ്റ്റാര്‍ബക്സ് ഇന്ത്യ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ സ്റ്റാര്‍ബക്സ് റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാമും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ടാറ്റ സ്റ്റാര്‍ബക്സ് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന്  സ്റ്റാര്‍ബക്സ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.