പുതിയ തലമുറ ഹ്യുണ്ടേയ് വെര്‍നയ്ക്ക് ലഭിച്ചത് 8000 ബുക്കിങ്

പുതിയ തലമുറ ഹ്യുണ്ടേയ് വെര്‍നയ്ക്ക് ലഭിച്ചത് 8000 ബുക്കിങ്. വില പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരു മാസം മുന്‍പാണ് ഇത്രയും ബുക്കിങ് ലഭിച്ചതെന്ന് ഹ്യുണ്ടേയ് അറിയിക്കുന്നു. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ് ഒ എന്നീ വേരിയന്റുകളിലായി രണ്ടു എന്‍ജിന്‍ വകഭേദങ്ങള്‍ പുതിയ വെര്‍നക്കുണ്ട്.
1.5 ലീറ്റര്‍ പെട്രോള്‍ എംടി, 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടമാറ്റിക്, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടമാറ്റിക് എന്നീ എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭിക്കുന്ന കാറിന്റെ എക്സ്ഷോറൂം വില 10.89 ലക്ഷം മുതല്‍ 17.37 ലക്ഷം രൂപ വരെയാണ്. സെഗ്മെന്റിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് വെര്‍ന. 4535 എംഎം നീളവും 1765 എംഎം വീതിയും 2670 എംഎം വീല്‍ബേസും, സെഗ്മെന്റിലെ ഏറ്റവും വലിയ 528 ലീറ്റര്‍ ബൂട്ട് സ്പെയ്സുമുണ്ട്.
രാജ്യാന്തരവിപണിയില്‍ പുറത്തിറങ്ങുന്ന പുത്തന്‍ വെര്‍ന ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെയാണ് വെര്‍നയുടെ നിര്‍മാണം ഇന്ത്യയിലേക്കെത്തിയത്. വര്‍ഷത്തില്‍ 70,000 യൂണിറ്റുകള്‍ വരെ ചെന്നൈയിലെ പ്ലാന്റില്‍ നിര്‍മിക്കാനാണ് ദക്ഷിണകൊറിയന്‍ കമ്പനിയുടെ തീരുമാനം.
സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ അടിസ്ഥാന വകഭേദം മുതൽ നൽകിയിട്ടുണ്ട്. ഉയർന്ന ഡിസിടി വകഭേദത്തിൽ നാല് ഡിസ്ക് ബ്രേക്കുകളും നൽകിയിയിരിക്കുന്നു. ചില വകഭേങ്ങളിൽ എഡിഎഎസ് ഫീച്ചറുകളുമുണ്ട്.