ചെറുകിട സംരംഭക ശാക്തീകരണത്തിന് ഉജ്ജീവൻ ബാങ്കും എച്ച് ക്യൂവും ഒരുമിക്കുന്നു

 
p
രാജ്യത്തെ നാനോ, എംഎസ്എംഎഇ സംരംഭകരുടെ ശാക്തീകരണത്തിന് ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ഹഖ്‌ദർശക് (എച്ച് ക്യൂ) എംപവർമെൻറ് സൊലൂഷൻസുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി സാമ്പത്തിക സാക്ഷരത പദ്ധതിക്ക് രൂപം നൽകി. നാനോ, എംഎസ്എംഎഇ സംരംഭകർക്കിടയിലെ സാമ്പത്തിക അവബോധ വിടവ് പരിഹരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തിനകം 15,000 പേരെ സാക്ഷരത പദ്ധതിയുടെ ഭാഗമാക്കും.

നഷ്‌ട സാധ്യത പരമാവധി ലഘൂകരിച്ച് യുക്തമായ തീരുമാനങ്ങളെടുക്കാൻ സൂക്ഷ്‌മ, ചെറുകിട സംരംഭകരെ പ്രാപ്‌തരാക്കാൻ പദ്ധതിയിലൂടെ കഴിയുമെന്നു ഉജ്ജീവൻ ബാങ്ക് സിഇഒയും എംഡിയുമായ ഇട്ടീര ഡേവിസ് പറഞ്ഞു. ബാങ്കിംഗ്, ഫിനാൻഷ്യൽ എന്നിവയ്ക്കു പുറമെ കൂടുതൽ മേഖലകളിൽ ഉത്തരവാദിത്വ സേവനം വ്യാപിപ്പിക്കുകയാണ് പദ്ധതിയിലൂടെയെന്നും അദ്ദേഹം വിശദമാക്കി.