കോന്നിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറി
Mar 11, 2023, 18:45 IST

കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു. ബസ് നിയന്ത്രണം വിട്ട് സമീപത്തെ പള്ളിയിലേക്ക് ഇടിച്ചുകയറി. പള്ളിയുടെ കമാനം ബസിന് മുകളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റു. കിഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്റെ മുൻവശത്ത് ഒരു സ്ത്രീ ഉണ്ടായിരുന്നു. കോന്നി സ്വദേശിനിയായ ഷൈലജ എന്നാണ് പ്രാഥമിക വിവരം. ഇവരുടെ ശരീരത്തിൽ കമാനത്തിലെ കോൺക്രീറ്റ് കമ്പികൾ കുത്തിക്കയറിയിട്ടുണ്ട്. ഇവർക്ക് ഗുരുതരമായി മുറിവേറ്റതായാണ് വിവരം.
ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.