സെലിബ്രേഷൻ ഓഫ് ലൈറ്റ്സ്: വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫാഷൻ ഫോട്ടോഗ്രഫിയിൽ ദ്വിദിന ശിൽപശാല

 
poster
poster

വൈലോപ്പിള്ളി സംസ്കൃതി ഭവൻ, നികോൺ ഇന്ത്യ എന്നിവരുമായി സഹകരിച്ച് ഇമാജനീർ സ്കൂൾ ഓഫ് ഫോട്ടോഗ്രഫി ദ്വിദിന ഫാഷൻ ഫോട്ടോഗ്രഫി ശിൽപശാല സംഘടിപ്പിക്കുന്നു. മെയ് 18, 19 തിയ്യതികളിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ശിൽപശാലയിൽ  ഫാഷൻ ഫോട്ടോഗ്രഫർ മഹേഷ് ഹരിലാൽ ക്ലാസിന് നേതൃത്വം നൽകും. സെലിബ്രേഷൻ ഓഫ് ലൈറ്റ്സ് എന്ന പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചുവരുന്ന ശിൽപശാലയുടെ മൂന്നാം പതിപ്പിനാണ് വൈലോപ്പിളി സംസ്കൃതി ഭവൻ വേദിയാകുന്നത്.

ഫാഷൻ ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട കളർ, വെളിച്ചം, മോഡലിങ്ങ്, ലെൻസ് തുടങ്ങി വിവിധ സാങ്കേതികവശങ്ങളുടെയും ഉപകരണങ്ങളുടെയും പ്രായോഗിക പരിശീലനം ഉൾക്കൊള്ളുന്നതായിരിക്കും  ശിൽപശാല. സ്വന്തം കാമറയും അത് ഉപയോഗിക്കുന്നതിൽ പരിജ്ഞാനവുമുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. രണ്ട് ദിവസം നീളുന്ന 13 മണിക്കൂർ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സർട്ടിഫിക്കറ്റ് നൽകും.  
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ - 0471-2311842, 8289943307, ഇമെയിൽ : directormpcc@gmail.com