കേന്ദ്രാവിഷ്കൃത പദ്ധതികൾ പൗരന്റെ അവകാശം;ഫെഡറൽ സംവിധാനത്തിൽ അത് നേടിയെടുത്ത് മുന്നോട്ട് പോകണം:മന്ത്രി വി ശിവൻകുട്ടി

 
sivankutty

കേന്ദ്രാവിഷ്കൃത പദ്ധതികൾ പൗരന്റെ അവകാശമാണെന്നും ഫെഡറൽ സംവിധാനത്തിൽ അത് നേടിയെടുത്ത് മുന്നോട്ട് പോകണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഒരോ പൗരനും നൽകുന്ന നികുതിപ്പണത്തിൽ നിന്നാണ് ഇത്തരം പദ്ധതികൾ ഉണ്ടാകുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തെ ഓരോ പൗരന്റെയും അവകാശമാണ്.നൽകുന്ന നികുതിയുടെ തിരിച്ചടവ് ആണത്.കേന്ദ്രത്തിൽ നിന്ന് ഫണ്ട് നേടിയെടുക്കുക എന്ന ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രതിപക്ഷം പറയുന്ന കണക്കെ ആരും ഭരണ പക്ഷത്ത് നിന്ന് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്.കൃഷി വകുപ്പിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ ഇപ്പോഴും യാതൊരു തടസ്സവും ഇല്ല.

ഓരോ പൗരന്റെയും നികുതിയുടെ അവകാശമാണ് കേന്ദ്രാവിഷ്കൃത ഫണ്ട്. അത് വേണ്ടെന്നു പറയുന്ന നയം ജനവിരുദ്ധമാകും. പി എം ശ്രീ പദ്ധതി പോലുള്ളവ സംസ്ഥാന താല്പര്യം മുൻനിർത്തി നടപ്പാക്കാൻ ആകും. എൻ സി ഇ ആർ ടി സിലബസിൽ മഹാത്മാ ഗാന്ധി വധം വെട്ടിമാറ്റിയപ്പോൾ പുതിയ പുസ്തകം അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. ഇടതുപക്ഷത്ത് നിൽക്കുന്നnആരും വലതുപക്ഷ വാദികളുടെ വക്താവ് ആകരുത്. ജനവിരുദ്ധ നയങ്ങളെയും വലതുപക്ഷത്തിന് ഓശാന പാടുന്നവരെയും കേരളം ചെറുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.