ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

 
sea

കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) നാളെ (ജൂണ്‍ 14) രാത്രി 11.30 വരെ 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 68 സെന്റീമീറ്ററിനും 90 സെന്റീമീറ്ററിനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മോശം കാലാവസ്ഥ: മത്സ്യബന്ധനം പാടില്ല

ഇന്ന് (ജൂണ്‍ 13) മുതല്‍ ജൂണ്‍ 17 വരെ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

പ്രത്യേക ജാഗ്രതാ നിര്‍ദേശം

ജൂണ്‍ 13 മുതല്‍ ജൂണ്‍ 15 വരെയും ജൂണ്‍ 17-ആം തീയ്യതിയിലും ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം  എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
 
അറബിക്കടല്‍
 
വടക്കു കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗതയിലും  അതിശക്തമായ കാറ്റിന്  സാധ്യത. ഈ കാറ്റിന്റെ വേഗത ജൂണ്‍ 15 യോടുകൂടി മണിക്കൂറില്‍ 125 മുതല്‍ 135  കിലോമീറ്റര്‍ വരെയും  ചില അവസരങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലും ആകാന്‍ സാധ്യത. ജൂണ്‍ 16 ഓടുകൂടി  കാറ്റിന്റെ ശക്തികുറഞ്ഞു മണിക്കൂറില്‍ 45 മുതല്‍ 55  കിലോമീറ്റര്‍ വരെയും  ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും ആകാന്‍ സാധ്യത.

മധ്യകിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിശക്തമായ കാറ്റിന്  സാധ്യത. ഈ കാറ്റിന്റെ വേഗത ജൂണ്‍ 14 രാവിലെ  മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെയും  ചില അവസരങ്ങളില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെയും കുറയാനും സാധ്യത. ജൂണ്‍ 16 ന് രാവിലെയോടുകൂടി കാറ്റിന്റെ ശക്തികുറഞ്ഞു വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും  ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും ആകാന്‍ സാധ്യത. 

ബംഗാള്‍ ഉള്‍ക്കടല്‍

ജൂണ്‍ 13 മുതല്‍ ജൂണ്‍ 17 വരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ,തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍  ശക്തമായ കാറ്റിന്  സാധ്യത. 

ജൂണ്‍ 17 ന് തെക്കന്‍ ശ്രീലങ്കന്‍ തീരത്തു മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന്  സാധ്യത. മേല്‍പ്പറഞ്ഞ  തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.