സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു,ചാണ്ടി ഉമ്മൻ യോഗ്യതയുള്ള സ്ഥാനാർഥി: അച്ചു ഉമ്മൻ

 
oc
ആരായിരിക്കും ഉമ്മൻചാണ്ടിയുടെ അനന്തരാവകാശിയായി വരൻ പോകുന്നത് എന്നതിനെ ചൊല്ലിയാണ് ഇപ്പോൾ ഇവിടെ ചർച്ച. പല കോണിൽ നിന്നും ഉമ്മൻ ചാണ്ടിയുടെ മക്കളുടെ പേരുകൾ മാറി മാറി കേൾക്കുന്നുമുണ്ട്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു മറുപടിയുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ.

 സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഉമ്മൻചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അപ്പ  കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും, തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം എന്നും അച്ചു ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നുള്ള ആൾ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് പുറത്തു നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കില്ല. ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും കുടുംബം പറയുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം പ്രധാനമാണെന്നും സുധാകരൻ പറഞ്ഞു.

 പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും ചോദ്യങ്ങളും വളരെ നേരത്തേയായിപ്പോയി എന്ന് ചൂണ്ടിക്കാട്ടിയ അച്ചു ഉമ്മൻ, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താനാണ് ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ വന്നതെന്നും വ്യക്തമാക്കി. ചാണ്ടി ഉമ്മൻ യോഗ്യനായ സ്ഥാനാർഥിയാണെന്നും, എന്നാൽ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.


‘അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുള്ള ജനത്തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതുപോലെ തന്നെ ആളുകൾ ഇവിടെയും വരുന്നുണ്ട്. അപ്പ ഇവിടെയാണ് ആളുകളെ കണ്ടിരുന്നത്. ഇവിടെ വന്ന് അപ്പയുടെ സാന്നിധ്യം അനുഭവിക്കാനായിരിക്കും എല്ലാവരും വരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ ചോദ്യങ്ങളും ചർച്ചകളുമെല്ലാം വളരെ നേരത്തെയാണെന്ന് എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാൽ ഈ ചർച്ചകൾ ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ ചില പ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കണ്ടപ്പോൾ അതിൽ ഒരു വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നി.അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാമെന്നു കരുതിയത്. ചാണ്ടി ഉമ്മൻ യോഗ്യതയുള്ള സ്ഥാനാർഥി തന്നെയാണെന്ന്, ഒരു ചോദ്യത്തോട് പ്രതികരിക്കവെ അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി. പക്ഷേ ഈ യോഗ്യതയും ആരാണ് സ്ഥാനാർഥിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടതും കോൺഗ്രസ് പാർട്ടിയാണ്.

o c



 

ആര് സ്ഥാനാർഥിയാകണം, ആകണ്ട എന്നു പറയാൻ ഞാൻ ആരുമല്ല. പക്ഷേ, ഞാൻ ഈ രംഗത്തേക്ക്, പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായി പറയുകയാണ് എന്റെ ലക്ഷ്യം. ഞാൻ ജീവിച്ചതും, എവിടെയപ്പോയാലും എന്റെ വിലാസവും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ്. അച്ചു ഉമ്മൻ എന്നതിലും ഉപരിയായിട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ എന്നാണ് എന്റെ പേര്. അവസാനം വരെ അദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽത്തന്നെ ജീവിച്ച് മരിക്കാനാണ് എന്റെ ആഗ്രഹം. അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് മതി എന്ന് കോൺഗ്രസ് പാർട്ടി ഒരു തീരുമാനമെടുത്താൽ അത് കുടുംബത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.അപ്പയ്ക്ക് ജനങ്ങളിൽനിന്ന് കിട്ടിയ ആ സ്നേഹം, അത് വീണ്ടും വീണ്ടും ഓരോരുത്തരിലൂടെ ഞങ്ങൾ അറിയുകയാണ്. ഓരോരുത്തരും വരുമ്പോൾ ഓരോരോ കഥകളാണ് പറയുന്നത്. ആ കഥകളൊക്കെ കേട്ട് ഞങ്ങൾ അപ്പയെ ഓർത്തുകൊണ്ടിരിക്കുകയാണ്.

അനുശോചന യോഗം കഴിഞ്ഞ ശേഷമെ ചര്‍ച്ച നടക്കുകയുള്ളൂയെന്നും സുധാകരൻ പറഞ്ഞു. അതേ സമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ആവശ്യമുണ്ടൊയെന്ന് എല്ലാ പാർട്ടിക്കാരും ചിന്തിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയോട് ആദരവും ബഹുമാനവും ഉണ്ടെങ്കിൽ മത്സരം ഒഴിവാക്കണം. മറ്റ് പാർട്ടികൾ സ്ഥാനാർത്ഥികളെ നിർത്തരുത്. ഭരണപക്ഷവും ബിജെപിയും മത്സരം ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

 

ഈ സമയത്ത് രാഷ്ട്രീയപരമായ ചോദ്യങ്ങളും ചർച്ചകളും ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം.അപ്പ 53 വർഷം പുതുപ്പള്ളിയുടെ എംഎൽഎ ആയിരുന്ന വ്യക്തിയാണ്. ഞങ്ങൾ കുടുംബക്കാരേപ്പോലെ തന്നെ പുതുപ്പള്ളിയിലെ ഓരോ വ്യക്തിക്കും ഉമ്മൻ ചാണ്ടിയെ വളരെ നന്നായിട്ട് അറിയാം. പാർട്ടി തിരഞ്ഞെടുക്കുന്നത് ആരെയായാലും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരാളായിരിക്കും എന്ന് ഉറപ്പാണ്. അച്ചു ഉമ്മൻ പറഞ്ഞു.