ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി

 
bjp

ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.അഴിമതിയുടെ പാപക്കറ നേരെ ചെല്ലുന്നത്‌ പിണറായിയിലേക്കാണ്.
പ്രതിപക്ഷ നേതാവിനും, കോൺഗ്രസ്  പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി കൊച്ചിയl ൽ പറഞ്ഞു. പ്രാണ വായു നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി ബ്രഹ്മപുരത്തു നിന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നയിക്കുന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു 

ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആണ്. അഴിമതിയുടെ പാപക്കറ മുഖ്യ മന്ത്രിയിലേക്കാണ് ചെന്നെത്തുന്നത്. വൈക്കം വിശ്വനിൽ മാത്രം ഒതുങ്ങുന്നതല്ലാ ബ്രഹ്മപുരത്തെ അഴിമതിക്കറ.പ്രതിപക്ഷ നേതാവിനും,  കോൺഗ്രസ് പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ബ്രഹ്മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്  മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിൽ ആണ് ഞെളിയൻ പറമ്പ്  ബ്രഹ്മപുരത്ത് കേന്ദ്രസഹായം വാഗ്ദാനം ചെയ്തെങ്കിലും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പ്രാണ വായു നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യമുയർത്തി ബ്രഹ്മപുരത്തു നിന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നയിക്കുന്ന ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സുരേന്ദ്രൻ നയിക്കുന്ന മാർച്ച് വൈകുന്നേരം കോർപ്പറേഷൻ ഓഫീസിൽ സമാപിക്കും.ബ്രഹ്മപുരം വിഷയത്തിന്റെ പശ്ചാത്തലത്തിൽ  ഭരണകൂട ശക്തികൾക്കെതിരെ പൊതുജന കൂട്ടായ്മകൾ ഉയർത്തിക്കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ഭാവി പരിപാടി.