മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലി മർദ്ദിച്ചു

 
pix
നവ കേരള സദസ് നെടുങ്കണ്ടത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചു. മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെയാണ്  
ഉദ്യോഗസ്ഥൻ മർദ്ദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം ഉടുമ്പൻചോല മണ്ഡലത്തിലെ  നവ കേരളസദസ് വേദിയായ  നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ മൈതാനത്തേക്ക് എം.എം. മണി എം.എൽ.എ മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഈ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിന് പിടിച്ച് മർദ്ദിക്കുകയും തള്ളി മാറ്റുകയും ചെയ്തത്. ആദ്യം തള്ളിയപ്പോൾ മാദ്ധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞങ്കിലും പിന്നീട് വീണ്ടും മർദ്ദിക്കുകയായിരുന്നു. മന്ത്രിമാരടക്കം ഒന്നും ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇയാൾ വിടാതെ കഴുത്തിൽ ഞെക്കി പിടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.