നൃത്തവിസ്മയമായി ചിലങ്കനൃത്തോത്സവം

 
dan
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന ചിലങ്ക ദേശീയ നൃത്തോത്സവത്തിന്റെ  മൂന്നാം  ദിനത്തില്‍ (14.2.2025) ഗായത്രി എ ഭരതനാട്യം അവതരിപ്പിച്ചു. കലാക്ഷേത്ര ഗിരീഷിന്റെ ശിഷ്യയായ ഗായത്രി കണ്ണകി ഫെസ്റ്റിവല്‍. കൃഷ്ണഗാനസഭ എന്നീ വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കല്യാണി മേനോന്‍ ഹരികൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. ദൂരദര്‍ശന്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായ കല്യാണി അമേരിക്കയിലെ നാഷണല്‍ യംഗ് ആര്‍ട്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വേള്‍ഡ് ഡാന്‍സ് ഇന്‍ഡ്യന്‍ ക്ലാസിക്കല്‍ വിഭാഗത്തില്‍ മെരിറ്റ് വിന്നറായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.  തുടര്‍ന്ന് ആരതി സുധാകരന്‍ ഭരതനാട്യം അവതരിപ്പിച്ചു. കേരള സര്‍ക്കാരിന്റെ നര്‍ച്ചര്‍ സ്‌കോളര്‍ഷിപ്പ് നൃത്തവിഭാഗത്തില്‍ നേടിയിട്ടുള്ള ആരതി ഉമ ഗോവിന്ദിന്റെ ശിക്ഷണത്തില്‍ ഭരതനാട്യ ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിച്ചിട്ടുള്ള കലാകാരിയാണ്. തുടര്‍ന്ന് ലതിക പി.യുടെ മോഹിനിയാട്ടം അരങ്ങേറി