ശിശുക്ഷേമ സമിതി വർണ്ണോത്സവത്തിന് കൊടിയേറി

സമൂഹത്തിൻറെ പ്രോത്സാഹനമാണ് മിടുക്കരായ കുട്ടികളെ സൃഷ്ടിക്കുന്നത്’
                                             ആർ നിശാന്തിനി
 
child
മത്സരങ്ങൾ നവംബർ ഏഴുമുതൽ പതിനൊന്നുവരെ തീയതിയിലേക്ക് മാറ്റി

ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം വർണ്ണോത്സവം 2023-ന് വർണ്ണാഭമായ തുടക്കം. കലോത്സവം തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. ആർ. നിശാന്തിനി ഉദ്ഘാടനം ചെയ്തു.


സമൂഹത്തിൻറെ പ്രോത്സാഹനമാണ് മിടുക്കരായ കുട്ടികളെ സൃഷ്ടിക്കുന്നത് എന്ന് നിശാന്തിനി അഭിപ്രായപ്പെട്ടു. ഒരു കുട്ടി മിടുക്കനാണ്, മിടുക്കിയാണ് എന്ന് സമൂഹം പറഞ്ഞു തുടങ്ങുമ്പോഴാണ് അവർ സ്വന്തം കഴിവിനെ തിരിച്ചറിയുന്നതും സ്വയം ഉയർന്നു വരുന്നതും. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്ത് യുവതയാണ്. 2032 ഓടെ ഇന്ത്യ യുവതയുടെ രാജ്യമായി മാറുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. ലോകത്താകെ നിലവിലുള്ളതിൽ അഞ്ചിൽ ഒരു കുട്ടി ഇന്ത്യയി ലാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ യുവ തലമുറയുടെ അഭൂതപൂർവ മായ കഴിവ് വരും വർഷങ്ങളിൽ രാജ്യത്തെ കൂടുതൽ തലയുയർത്തി നിർത്തും. സ്റ്റുഡൻസ് പോലീസ് കേഡറ്റിൻറേയും ജനമൈത്രി പോലീസിൻറേയും ചുമതല കൂടി വഹിക്കുന്ന ആർ. നിശാന്തിനി പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ  കുട്ടികളോടൊപ്പം വിളക്കു കൊളുത്തിയും തിടമ്പിൽ താളം കൊട്ടിയുമാണ് ഉദ്ഘാടനം അരങ്ങേറിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻറ് പി. സുമേശൻ അധ്യക്ഷനാ യിരുന്നു. ജോയിൻറ് സെക്രട്ടറി മീര ദർശക് എക്സിക്യുട്ടീവ് അംഗങ്ങളായ ഒ.എം. ബാലകൃഷ്ണൻ, എം.കെ. പശുപതി തുടങ്ങിയവർ സംബന്ധിച്ചു. 500-ൽ അധികം കുട്ടികൾ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തു.


മത്സരങ്ങൾ നവംബർ ഏഴുമുതൽ പതിനൊന്നുവരെ തീയതിയിലേക്ക് മാറ്റി സമിതി സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം വർണ്ണോത്സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം ജില്ലയിലെ സ്കൂൾ അധികൃതരുടേയും കുട്ടികളുടേയും അഭ്യർത്ഥന മാനിച്ച് 27 മുതൽ 30 വരെ നടത്താനിരുന്ന മറ്റു മത്സരങ്ങൾ നവംബർ 7 മുതൽ 11 വരെ തീയതിയിലേക്ക് മാറ്റിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
നവംബർ 7- ക്വിസ് മത്സരം, നവംബർ 8 നാടോടി നൃത്തം, ദേശഭക്തിഗാനം, പദ്യപാരായണം (മലയാളം , ഇംഗ്ലീഷ്), നവംബർ 9 മിമിക്രി, ഭരതനാട്യം, വയലിൻ, നവംബർ 10 കേരള നടനം, സംഘനൃത്തം, ലളിതഗാനം, ഗെയിംപ്ലേ, പ്രച്ഛന്നവേഷം, ടാബ്ലോ, നവംബർ 11 നഴ്സറി കലോത്സവം, സംഘഗാനം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, മോണോ ആക്ട്, കീ ബോർഡ്,  എന്നിങ്ങനെയാണ് മത്സര ക്രമമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.