മഴക്കെടുതി - ശിശുക്ഷേമ സമിതിയിൽ കുട്ടികൾക്ക് താൽക്കാലിക ഷെൽട്ടർ

 
child
ഇന്നലത്തെ കനത്ത മഴയിലെ ക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ വീടുകളിൽ
താമസിപ്പിക്കാൻ പറ്റാത്ത കുട്ടികൾക്ക്
തൈക്കാട് സമിതി ആസ്ഥാനത്ത് താൽക്കാലിക ഷെൽട്ടർ ഒരുക്കുന്നു.
ആറ് വയസിന് താഴെയുള്ള കുട്ടികളെ
സമിതി ശിശുപരിചരണ കേന്ദത്തിലും  ആറ് വയസ് മുതൽ പതിനെട്ട് വയസ് വരെയുള്ള പെൺകുട്ടികളെ വീട് - ബാലിക മന്ദിരത്തിലും
പാർപ്പിക്കുമെന്ന്
സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.
ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ചൈൾഡ്  ഹെൽപ്പ് ലൈൻ  ടോൾ പ്രീ നമ്പർ 
1517-ൽ ബന്ധപ്പെടുക.