ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾ വായനാദിനം ആചരിച്ചു

 
arun
arun
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കുരുന്നുകളും വായനാദിനത്തിൽ വായനയും കുട്ടിപ്പാട്ടുകളുമായി ഒത്തുകൂടി.തിരുവനന്തപുരം തൈക്കാട് സമിതി ഹാളിൽ ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി കുട്ടികൾക്ക് കുട്ടിപുസ്തകങ്ങളിലെ മുത്തശ്ശി കഥകൾ വായിച്ച് കൊടുത്താണ് വായനദിനത്തിന് തുടക്കിമിട്ടത്.പിന്നീടത് കുരുന്നുകൾ ഏറ്റെടുത്തു നാലാം ക്ലാസുകാരി 'വൈഷ്ണവി'യായിരുന്നു വായനാദിനത്തിലെ 'ലീഡർ'. വൈശാഖും,ധ്വനിയും,ബബിതയുമെല്ലാം അക്ഷരസ്പുടതയോടെ കഥകൾ വായിച്ച് രസിച്ചു.ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ കെ.ജയ്പാൽ, അനു ദേവരാജൻ ,വിവേകരാജ്,ശാലുപ്രിയ.എസ്.പി  ഒപ്പം ശിശുക്ഷേമ സമിതി ജീവനക്കാരും പങ്ക്ചേർന്നു