ശിശുദിന കലോത്സവം-വർണ്ണോത്സവം-2023 രജിസ്ട്രേഷൻ ആരംഭിച്ചു

 
child
ഇത്തവണത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്സറി മുതൽ ഹയർസെക്കന്ററിതലം വരെയുള്ള കുട്ടികൾക്കായി ഒക്ടോബർ 26 മുതൽ സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം-വർണ്ണോത്സവം-2023ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.ഓൺലൈൻ ഗൂഗിൾ ഫോം ഇമെയിൽ അഥവാ നേരിട്ടോ തപാൽ മുഖേനെയോ എൻട്രികൾ അയക്കാം. ഒക്ടോബർ 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ശിശുക്ഷേമ സമിതി ഹാളിൽ കൂട്ട ചിത്രരചനാ മത്സരത്തോടെ ആരംഭിച്ച്, ഒക്ടോബർ 30-ന് അവസാനിക്കും. നവംബർ 14-ന് തിരുവനന്തപുരത്തു നടക്കുന്ന വമ്പിച്ച ശിശുദിന റാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്ന കുട്ടികളുടെ നേതാക്കളെ ഈ കലോത്സവ ത്തിൽ നടക്കുന്ന സംസ്ഥാനതല മലയാളം പ്രസംഗമത്സരത്തിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുകയെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കിറിപ്പിൽ അറിയിച്ചു. ജില്ലാതല മത്സരങ്ങളും പ്രസംഗം സാഹിത്യരചന മത്സരങ്ങളും ഒക്ടോബർ 21 ശനിയാഴ്ച തൈക്കാട് മോഡൽ എൽ.പി.എസിൽ വെച്ച് നടക്കും. പ്രത്യേക നഴ്സറി കലോത്സവം ഒക്ടോബർ 28 ശനിയാഴ്ച സമിതി ഹാളിൽ വച്ച് നടക്കും. തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ, ഗാന്ധിഭവൻ, സംഗീത കോളേജ്, തൈക്കാട് മോഡൽ എൽ.പി. സ്കൂൾ, ബി.എഡ്. ട്രെയിനിംഗ് സെൻറർ, കെ.എസ്.ടി.എ. ഹാൾ, എന്നിവിടങ്ങ ളിൽ വച്ചാണ് കുട്ടികൗമാര കലാമേള അരങ്ങേറുന്നത്.
 
     ഒക്ടോബർ 26 വ്യാഴാഴ്ച ചിത്രരചനാ മത്സരം, ക്വിസ് മത്സരം, 27-വെള്ളിയാഴ്ച നാടോടി നൃത്തം, ദേശഭക്തി ഗാനം, പദ്യപാരായണം (മലയാളം) പദ്യപാരായണം (ഇംഗ്ലീഷ്), 28 ശനിയാഴ്ച നഴ്സറി കലോത്സവം, സംഘഗാനം, ശാസ്ത്രീയ സംഗീതം, മോഹിനിയാട്ടം, മോണോ ആക്ട്, കീ ബോർഡ്, 29 ഞായറാഴ്ച കേരള നടനം, സംഘനൃത്തം, ലളിത ഗാനം, ഫാൻസി ഡ്രസ്സ്, നിശ്ചല ദൃശ്യം, ഗെയിം പ്ലേ, സംസ്ഥാനതല മലയാളം പ്രസംഗ മത്സരം ഒക്ടോബർ 30 തിങ്കഴാഴ്ച മിമിക്രി, ഭരതനാട്യം വയലിൻ എന്നിങ്ങനെയായിരിക്കും മത്സര ക്രമം.
​ഒരു സ്കൂളിൽ നിന്ന് ഒരു സിംഗിൾ ഇനത്തിൽ മൂന്നു പേർക്കും ഗ്രൂപ്പിനത്തിൽ രണ്ട് ഗ്രൂപ്പിനും പങ്കെടുക്കാം. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്നവരിൽ നിന്ന് ബാലതിലകവും ബാലപ്രതിഭയേയും തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റു കൾ നേടുന്ന സ്കൂളിന് റോളിംഗ് ട്രോഫിയും നൽകുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു.എൻട്രികൾ ഒക്ടോബർ 25ന് മുൻപായി സമിതിയിൽ ലഭിച്ചിരിക്കണം