ബാലസാഹിത്യ പുരസ്‌കാരങ്ങൾ ഇന്ന് സമർപ്പിക്കും

 
pix

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യുട്ടിന്റെ 2022 വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ ഇന്ന് സമർപ്പിക്കും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളിൽ വൈകുന്നേര അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ചീഫ് സെക്രട്ടറി വി പി ജോയ് മുഖ്യാതിഥി ആയിരിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായിരിക്കും. സാംസ്കാരികവകുപ്പു സെക്രട്ടറി  മിനി ആന്റണി ആശംസ അർപ്പിക്കും. 


 ഈ വർഷത്തെ സമഗ്രസംഭാവന പുരസ്കാരത്തിന് പയ്യന്നൂർ കുഞ്ഞിരാമൻ അർഹനായത്.കഥ/നോവൽ വിഭാഗത്തിൽ ഇ എൻ ഷീജ ,കവിത വിഭാഗത്തിൽ മനോജ് മണിയൂർ ,വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി രാമൻകുട്ടി , ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു ,ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി,വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ ,ചിത്രീകരണ വിഭാഗത്തിൽ  സുധീർ പി വൈ ,നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.