നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ക്രിസ്മസ് സ്പെഷ്യല്‍ അരിവിതരണം ചെയ്യും

 
card
സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡുടമകള്‍ക്ക് 10.90 രൂപ നിരക്കില്‍ ക്രിസ്മസ് സ്പെഷ്യല്‍ അരി നല്‍കുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വെള്ള കാര്‍ഡുകള്‍ക്ക് ആറ് കിലോ അരി വീതം ലഭിക്കും. നീല കാര്‍ഡുകള്‍ക്ക്, ഓരോ അംഗത്തിനും നിലവിലുള്ള രണ്ട് കിലോ അരിക്ക് പുറമെ കാര്‍ഡിന് മൂന്ന് കിലോ അരിയാണ് ക്രിസ്മസ് പ്രമാണിച്ച് നല്‍കുക. മാസത്തിലെ ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും. നാളെ മുതല്‍ സ്പെഷ്യല്‍ അരി വിതരണം ആരംഭിക്കും.