വിജേഷ് പിള്ളയുടെ പരാതി; പ്രാഥമിക അന്വേഷണം ക്രൈംബ്രാഞ്ചിന്

 
sup
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. കണ്ണൂർ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീർപ്പ് ആരോപണം ഉയർന്നപ്പോൾ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.


ഇതിനു മുൻപ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിൽ കെ.ടി ജലീൽ എം.എൽ. എയുടെ പരാതിയിൽ കേസ് എടുത്തിരുന്നു.

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്നും തനിക്ക് വധഭീഷണിയുൾപ്പെടെ ഉണ്ടായെന്നും സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അയച്ചയാളാണെന്ന് പറഞ്ഞാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഒത്തുതീർപ്പ് സംഭാഷണത്തിന്റെ വിവരമുൾപ്പെടെ കർണാടക ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഇ.ഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.