സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി

387.91 കോടിയുടെ ഭരണാനുമതി 
നല്‍കിയതായി മന്ത്രി റോഷി
 
minister_roshy-augustine

കുട്ടനാട് കിഫ്ബി സഹായത്തോടെ ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതി പോരായ്മകള്‍ പരിഹരിച്ചു പുതിയ എസ്റ്റിമേറ്റ് തയാറാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. 387.91 കോടി രൂപയുടെ പുനര്‍ നിര്‍ണയിച്ച എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഭരണാനുമതി ലഭ്യമാക്കിയതായി മന്ത്രി റോഷി അറിയിച്ചു. 

കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 289.54 കോടി രൂപയുടെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി 2019-ല്‍ ആണ് ആരംഭിച്ചത്. ശുദ്ധീകരണ ശാലയുടേത് ഉള്‍പ്പെടെ പ്രവൃത്തിക്കായി ഏറ്റെടുത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട തരം മാറ്റല്‍ പോലെയുള്ള സാങ്കേതികത്വങ്ങളാണ് പദ്ധതി നടത്തിപ്പിനു കാലതാമസം സൃഷ്ടിച്ചത്. 

നിലവില്‍ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കിയത്. 289.54 കോടിയില്‍നിന്ന് അധികരിച്ച തുകയായ 98.371 കോടി രൂപയുള്‍പ്പെടെ 387.91 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയച്ചു.