സഖാവ് പി.കൃഷ്ണപിള്ള ദിനം ആചരിച്ചു
Aug 19, 2025, 23:28 IST

സഖാവ് പി.കൃഷ്ണപിള്ള ദിനത്തിൽ കലാഭവൻ മണി കൾച്ചറൽ ഫോറം . തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ കിംസ് ഹോസ്പിറ്റൽ ജംഗ്ഷനിൽ സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായി കിറ്റ് വിതരണം സി പി ഐ എംജില്ലാ കമ്മറ്റി അംഗം .എസ് പി ദീപക് ഉത്ഘാടനം ചെയ്തു. 100 - ഓളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. സി പി ഐ എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി സതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കലാഭവൻ മണി കൾച്ചറൽ ഫോറം കൺവീനർ ബോസ്.വൈ എസ് സ്വാഗതം ആശംസിച്ചു. അണമുഖം വാർഡ് കൗൺസിലർ അജിത്ത്കുമാർ . സി പി ഐ എംകുമാരപരം ലോക്കൽ കമ്മറ്റി സെക്രട്ടറി വി. അജികുമാർ . CPI (M) വഞ്ചിയൂർ ഏര്യാകമ്മറ്റി അംഗം രാമദാസൻ പോറ്റി എന്നിവർ പങ്കെടുത്തു.
