തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിനുള്ളിൽ ഗ്രൗണ്ട് ഹാൻഡിലിംഗിന് കെ.എസ്.ആർ.ടി.സിക്ക് കരാർ.

 
bus

തിരുവനന്തപുരം അന്താരാഷ്ട്ര എയർ പോർട്ടിനുള്ളിൽ വിമാനയാത്രക്കാരുടെ സഞ്ചാരത്തിന് കെ.എസ്.ആർ.ടി.സിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻസിലിംഗ് ഏജൻസിയായ BIRD-GSEC യുമായി കരാറിലേർപ്പെട്ടു. ഏതെങ്കിലും ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സർവ്വീസ് നടത്തുന്നതിന് കെ.എസ്.ആർ.ടി.സിക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. BIRD-GSEC യുടെ ഗ്രൗണ്ട് ഹാൻഡിലിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഈ സർവ്വീസ് നടത്തുന്നത്. വോൾവോയുടെ നവീകരിച്ച ലോ-ഫ്ലോർ എ.സി ബസാണ് സർവ്വീസിനായി ഉപയോഗിക്കുന്നത്. 

പ്രസ്തുത സർവ്വീസിന്റെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജു അവർകളുടെ നിർദ്ദേശപ്രകാരവും, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് ന്റെ മേൽനോട്ടത്തിലുമാണ് കെ.എസ്.ആർ.ടി.സിയും  BIRD-GSEC യുമായി കരാറിലേർപ്പെട്ടത്. ശ്രീ. എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബഡ്ജറ്റ് ടൂറിസം സെൽ), ശ്രീ. കെ.ജി സൈജു (അസി. ക്ലസ്റ്റർ ഓഫീസർ - തിരു: സിറ്റി) ശ്രീ. ബോബി ജോർജ്ജ് ( ഡിപ്പോ എഞ്ചിനിയർ), ശ്രീമതി. വൃന്ദാ നായർ ( ഓപ്പറേഷൻസ് മാനേജർ BIRD - GSEC),  എ. റെഡ്ഡി (ഫിനാൻസ് മാനേജർ - BIRD - GSEC) ശ്രീ. ഹർപാൽ സിംഗ് (ജി.എസ്.ഡി മാനേജർ BIRD - GSEC) തുടങ്ങിയവർ സർവ്വീസ് ആരംഭക്കുറിക്കുന്ന ചടങ്ങിലും ധാരണാപത്രം ഒപ്പ് വയ്ക്കുന്ന ചടങ്ങിലും സന്നിഹിതരായിരുന്നു.