സഹകരണ ജീവനക്കാരെ അവഗണിക്കരുത് സോളമൻ വെട്ടുകാട്

 
con

സഹകരണ ജീവനക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ്‌ സോളമൻ വെട്ടുകാട് അഭിപ്രായപ്പെട്ടു കേരള കോ-ഓപ്പറേറ്റീവ്  എംപ്ലോയീസ് കൗൺസിൽ (എഐറ്റിയുസി) സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ത്രിദിന സത്യാഗ്രഹം മൂന്നാം ദിവസത്തെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുനയത്തിൽ നിന്നും വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും, സഹകരണ മേഖലയിലും വർദ്ധിച്ചു വരുന്നത് സർക്കാരിന്റെ ശത്രുക്കൾക്ക് ആയുധമാക്കേനേ ഉപകരിക്കൂ. ഇത്തരം നടപടികൾ തിരുത്താൻ അടിയന്തരമായി ഇടപെടണമെന്നും  അഭിപ്രായപ്പെട്ടു. 


സഹകര സംഘം ജീവനക്കാരോടുള്ള  സർക്കാർ അവഗണന അവസാനിപ്പിക്കുക,സാമൂഹ്യക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ് മുൻകാല പ്രാബല്യത്തിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, കയർ - കൈത്തറി വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാൻ  പ്രത്യേക പാക്കേജ് നടപ്പിലാക്കുക,ജീവനക്കാരുടെ പ്രമോഷൻ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികൾ പിൻവലിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ ഉൾപ്പെടുത്തുക, ക്ഷീര സംഘങ്ങളിൽ 80-ാം വകുപ്പ് പൂർണ്ണമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സെക്രട്ടറിയേറ്റിനു മുന്നിൽ ത്രിദിന സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.മൂന്നാം ദിവസത്തെ സെക്രട്ടറിയേറ്റ് സത്യാഗ്രഹത്തിന് കെസിഇസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി പ്രമോദ്  അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് കമ്മറ്റി കൺവീനർ സി ആർ രേഖ സ്വാഗതം പറഞ്ഞു ട്രാൻസ്‌പോർട് എംപ്ലോയീസ് യൂണിയൻ വാർക്കിംഗ് പ്രസിഡന്റ്‌ എം ശിവകുമാർ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആർ എസ് ജയൻ എ ഐ റ്റി യു സി നേതാവ് മൈക്കിൾ ബാസ്റ്റിൻ കെ സി ഇ സി പ്രസിഡന്റ്‌ വി എം അനിൽ ജനറൽ സെക്രട്ടറി വിൽ‌സൺ ആന്റണി ട്രഷറർ ബെൻസി തോമസ് നേതാക്കളായ പ്രകാശ് ലക്ഷ്മണൻ,വി എസ് ജയകുമാർ എ എസ് സുരേഷ് ബാബു,          എം വിനോദൻ, മോളി ജോസ്, കെ സി ബിന്ദു,കെ വി മണിലാൽ, കെ സിദ്ധിക്ക്,രാമകൃഷ്ണ കടമ്പാർ,അഖിൽ തുടങ്ങിയവർ സംസാരിച്ചു.