രാജ്യത്ത് വീണ്ടും കോവിഡ് കുതിക്കുന്നു: 24 മണിക്കൂറിനിടെ 4,435 പുതിയ കേസുകള്‍

 
covid

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,435 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 163 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ 23,091പേരാണ് രാജ്യത്ത് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4.47 കോടിയാണ്.

ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ മരണവും മഹാരാഷ്ട്രയില്‍ നാല് മരണങ്ങളുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 5,30,901 ആയി ഉയര്‍ന്നു. 2,508പേര്‍ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം ‌4,41,79,712 ആയി.

പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.79 ശതമാനവും പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനവുമാണ്. ആകെ 92.21 കോടി ടെസ്റ്റുകളാണ് നടത്തിയത്. ഇന്നലെ മാത്രം 1,31,086 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. 1.19 ശതമാനമാണ് മരണനിരക്ക്. 220.66 കോടി വാക്സിനാണ് ഇതുവരെ രാജ്യത്ത് നല്‍കിയിട്ടുള്ളത്.