സിപിഎം - കോൺഗ്രസ് നേതാക്കൾക്ക് അധോലോക ബന്ധം: വി മുരളീധരൻ

 
murali

കോൺഗ്രസ് ഉന്നത നേതാക്കൾക്കെരെ ഉയർന്നു വരുന്ന അരോപണങ്ങൾ, അവർ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. 'കൈതോല പായിലെ' കോടികളുടെ കടത്തും  'കണ്ണിനടിയിലെ കറുപ്പ്' മാറ്റാനുള്ള വ്യാജ ചികിൽസയുമെല്ലാം ഇതാണ് വ്യക്തമാക്കുന്നത്. രണ്ട് പാർട്ടികളുടെയും നേതാക്കന്മാർ നാട്ടിലെ നിയമങ്ങൾക്ക് അൽപം പോലും  വില കൽപിക്കുന്നില്ല . ജി. ശക്തിധരൻ  വളരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു.  കൈതോല  പായയിൽ പൊതിഞ്ഞ്  എറണാകുളത്ത് നിന്ന് കോടികൾ കടത്തിയതിൻ്റെ വിശദാംശങ്ങൾ പുറത്തു വിടാൻ ശക്തിധരൻ തയാറാവണം. ആധികാരികമായ വിവരങ്ങൾ സഹിതം പരാതി നൽകിയാൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കും.  

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പാർട്ടിയിലെ സഹപ്രവർത്തകനായിരുന്ന ഏറ്റവും ഉയർന്ന തലത്തിൽ പ്രവർത്തിച്ചിരുന്ന ആളുടെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിക്കാൻ എന്ത് കൊണ്ട് തയ്യാറാകുന്നില്ല എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അന്വേഷണം നടത്തി വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.