പ്രമുഖരെ കളത്തിലിറക്കാന്‍ സി.പി.എം;

വടകരയില്‍ കെ കെ ശൈലജ, ആലത്തൂരിൽ മന്ത്രി രാധാകൃഷ്ണനെ പരിഗണിക്കുന്നത് 
 
ഐഷാ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കാൻ ലക്ഷദ്വീപ്‌ പൊലീസ്‌ നീക്കം; ഒറ്റക്കെട്ടായി ശബ്‌ദ‌‌മുയര്‍ത്തണം – CPM
വിജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന നേതാക്കളെ ഇറക്കിയും പരമാവധി സീറ്റ് ഉറപ്പിക്കാനാണ് ആലോചന. ഇതിന്‍റെ ഭാഗമായാണ് തോമസ് ഐസക്, എളമരം കരീം, കെ.കെ ശൈലജ തുടങ്ങിയവരുടെ പേര് പരിഗണിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനും പരിഗണനയിലുണ്ട്.

 ഇന്ന് കോഴിക്കോട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രണ്ട് സ്ഥാനാര്‍ത്ഥികളുടേയും പേര് സംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരുകളും സംസ്ഥാന കമ്മിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന നേതൃത്വം ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.  

കെ കെ ശൈലജ നിലവില്‍ മട്ടന്നൂരിലെ എംഎല്‍എയാണ്. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. കോഴിക്കോടും വടകരയും നിലവില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഏതുവിധേനെയും ഈ സീറ്റുകള്‍ പിടിച്ചടക്കാനാണ് എല്‍ഡിഫ് ഇത്തവണ ശ്രമിക്കുന്നത്. അതേസമയം, ഐസക് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സി.പി.എം ജില്ലാ കമ്മിറ്റിയില്‍ മറ്റൊരു പേരും സ്ഥാനത്തേക്ക് ഉയര്‍ന്നില്ല. ഐസകിന്‍റെ പേര് ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തിനു കൈമാറും.

15 സീറ്റിലേക്കാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. വിജയസാധ്യത ഏറെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കായി തിരക്കിട്ട നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന നേതാക്കളെ ഇറക്കിയും പരമാവധി സീറ്റ് ഉറപ്പിക്കാനാണ് ആലോചന. ഇതിന്‍റെ ഭാഗമായാണ് തോമസ് ഐസക്, എളമരം കരീം, കെ.കെ ശൈലജ തുടങ്ങിയവരുടെ പേര് പരിഗണിക്കുന്നത്. മന്ത്രി കെ. രാധാകൃഷ്ണനും പരിഗണനയിലുണ്ട്.



സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റിലും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫിന്‍റെ പേര് ഉയര്‍ന്നതായാണു വിവരം. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും. നേരത്തെ, കെ.ടി ജലീലിന്‍റെ പേരും ഉയര്‍ന്നുകേട്ടിരുന്നു.

അതേസമയം, ഐസക് പത്തനംതിട്ട സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സി.പി.എം ജില്ലാ കമ്മിറ്റിയില്‍ മറ്റൊരു പേരും സ്ഥാനത്തേക്ക് ഉയര്‍ന്നില്ല. ഐസകിന്‍റെ പേര് ജില്ലാ നേതൃത്വം സംസ്ഥാന ഘടകത്തിനു കൈമാറും.ആലത്തൂരിലാണ് മന്ത്രി രാധാകൃഷ്ണനെ പരിഗണിക്കുന്നത്. പാലക്കാട്ട് എം. സ്വരാജിന്‍റെയും എ. വിജയരാഘവന്‍റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോഴിക്കോട്ട് കരീമും വടകരയില്‍ ശൈലജയും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


21നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ചേരുന്നത്. യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ഏറെക്കുറെ തീരുമാനമാകും. ഇതിനുശേഷം ഫെബ്രുവരി 27നു സ്ഥാനാർത്ഥി പ്രഖ്യാപനവും നടക്കുമെന്നാണ് റിപ്പോര്‍ട്ട്