ബഹുസ്വരതയെ വീണ്ടെടുക്കാൻ സാംസ്കാരിക രാഷ്ട്രീയം ആയുധമാക്കണം - എം എ ബേബി

 
baby

എ കെ പി സി ടി എ
സാംസ്ക്കാരികവേദിയുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഓൺലൈനായി മുൻ വിദ്യാഭ്യാസ-സാംസ്ക്കാരിക വകുപ്പ് മന്ത്രി എം എ ബേബി ' സാംസ്ക്കാരിക രാഷ്ട്രീയത്തിന് ഒരു ആമുഖം 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി നിർവ്വഹിച്ചു.

സാംസ്കാരികദേശീയതയുടെ പ്രയോഗങ്ങളിലൂടെ വർഗീയ ശക്തികൾ ഇന്ത്യയുടെ ഭൂതകാലത്തെ അട്ടിമറിച്ച് ഇന്ത്യയുടെ ബഹുസ്വരസാംസ്കാരികതയെ തകർത്തു കളയുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെ തുറന്നു കാട്ടി ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളെ സാംസ്കാരികരാഷ്ട്രീയ പ്രവർത്തനമായി വളർത്തിയെടുക്കാനാവണം. സാംസ്കാരിക മണ്ഡലം ഇന്ന് ഏറ്റവും വലിയ സമരസ്ഥലിയാണ്.

എ കെ പി സി ടി എ സംസ്ഥാന പ്രസിഡൻറ് എ. നിശാന്ത് അധ്യക്ഷനായി.

സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ബിജുകുമാർ കെ ആമുഖഭാഷണം നടത്തി. 

സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ ഷാജിത എസ് , സംസ്ഥാന സെക്രട്ടറി ഡോ ഗോപാലകൃഷ്ണൻ എം ബി എന്നിവർ സംസാരിച്ചു.

കേരള പ്രൈവറ്റ് കോളേജ് ടീച്ചർ എഡിറ്റർ ഡോ. രേണുക എൻ ക്രോഡീകരണം നടത്തി.

 സാംസ്ക്കാരികവേദി കൺവീനർ സോന പി സ്വാഗതവും, സാംസ്ക്കാരിക വേദി അംഗം ഡോ സി എ അനസ് നന്ദിയും പറഞ്ഞു.