എൻസിഇആർടി വെട്ടി മാറ്റിയ പാഠഭാഗങ്ങൾ കേരളം നിലനിർത്തണമെന്നത് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പൊതു വികാരം

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ തീരുമാനിക്കും:മന്ത്രി വി ശിവൻകുട്ടി
 
sivakutty

എൻസിഇആർടി വെട്ടി മാറ്റിയ പാഠഭാഗങ്ങൾ കേരളം നിലനിർത്തണമെന്നത് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ പൊതു വികാരം ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെത് മരണമെന്ന നിലയിൽ ചിത്രീകരിക്കുന്നതും ആർഎസ്എസ് നിരോധനം നീക്കം ചെയ്യുന്നതും എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി ചോദിച്ചു.

 മുഗൾ രാജവംശത്തിന്റെ ചരിത്രം, വ്യാവസായിക വിപ്ലവം, പഞ്ചവത്സര പദ്ധതികൾ, പരിണാമ സിദ്ധാന്തം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെല്ലാം വെട്ടിമാറ്റലുകൾ ഉണ്ട്.

എൻസിഇആർടിയുമായുള്ള ധാരണാപത്രപ്രകാരം 11, 12 ക്ലാസുകളിൽ 44 പുസ്തകങ്ങൾ കേരളം ഉപയോഗിക്കുന്നുണ്ട്. ചരിത്രം, പൊളിറ്റിക്കൽ സയൻസ്,എക്കണോമിക്സ്, സോഷ്യോളജി എന്നീ പുസ്തകങ്ങളിൽ ആണ് വ്യാപകമായി വെട്ടിമാറ്റൽ നടന്നിട്ടുള്ളത്. വെട്ടി മാറ്റപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കണമെന്നതാണ് കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റിയുടെ നിലപാട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ  കമ്മിറ്റി ചെയർമാൻ കൂടിയായ പൊതു വിദ്യാഭ്യാസ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
[18:53, 4/26/2023] Sajan Jayanhi: തലസ്ഥാന ജില്ലയിൽ ശക്തമായ മഴ. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വെള്ളായണി മേഖലയിലാകട്ടെ 15 മിനിറ്റിൽ 9.5 മി മീ മഴ ലഭിച്ചു.

അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.