ചരിത്ര സമരത്തിന് ഒരുങ്ങി ഡൽഹി

 
c m

കേന്ദ്ര സർക്കാർ
കേരള ജനതയോട്
കാട്ടുന്ന
അവഗണനക്കെതിരെ, സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നടപടികൾക്കെതിരെ
കേരളം നടത്തുന്ന
സമരത്തിന്
ഡൽഹി ഒരുങ്ങി.

സമരം ചരിത്ര സംഭവമാക്കാനുള്ള
തയ്യാറെടുപ്പുകൾ
പൂർത്തിയായി
രാവിലെ 10.30 ന്
കേരള ഹൗസിൽ
നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ
നേതൃത്വത്തിൽ 
ജന്തർ മന്ദിറിലേക്ക്
പ്രകടനമായി
നീങ്ങും.
മന്ത്രിമാർ,
MP മാർ, MLA മാർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ദില്ലി മുഖ്യമന്ത്രി ,പഞ്ചാബ് മുഖ്യമന്ത്രി, ശരത് പവാർ  തമിഴ്നാട് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ DMK എം പിമാർ, സീതാറാം യച്ചൂരി, ഫറുക്ക് അബ്ദുള്ള തുടങ്ങി
ഒട്ടേറെ ദേശീയ നേതാക്കൾ അണിനിരക്കും.
സമരത്തിന് ഇതിനോടകം വലിയ
ദേശീയ ശ്രദ്ധയാണ്
ഉണ്ടായിരിക്കുന്നത്.
സമരത്തിന്
ഡൽഹിയിലെ
വിവിധ സംഘടനകൾ
പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. JNU , ഡൽഹി യൂണിവേഴ്സിറ്റി തുടങ്ങിയഇടങ്ങളിലെ
വിദ്യാർഥി സമൂഹം, ഡൽഹിയിലെ
മലയാളി സമൂഹം തുടങ്ങിയവർ സമര മുഖത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തും.
കേരളത്തിൻ്റെ
സമരത്തിന് കർണാടകയിലെ
കോൺഗ്രസ് സർക്കാർ
സമ്പൂർണ പിന്തുണ
പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര
അവഗണന മൂലം  കേരളവും കർന്നാടകയും
നേരിടുന്നത്
ഒരേ പ്രതിസന്ധിയാണെന്ന്
കർണാടക ഉപമുഖ്യമന്ത്രി DK ശിവകുമാർ
ഇന്നലെ വ്യക്തമാക്കിയിരുന്നു.
സമരം ജനങ്ങൾക്ക്
വേണ്ടിയാണെന്നും അദ്ദേഹം പറഞിരുന്നു.
ഡൽഹിയിൽ
മുഖ്യമന്ത്രി പിണറായി
വിജയൻ്റെ നേതൃത്വത്തിൻ
പ്രഖ്യാപിച്ച സമരവും
അതിന്  കോൺഗ്രസ്
ഭരിക്കുന്ന കർണാടക സർക്കാർ പിന്തുണ പ്രഖ്യാപിച്ചതും
കേരളത്തിലെ
കോൺഗ്രസ് നേതൃത്വത്തെ
അക്ഷരാർഥത്തിൽ
വെട്ടിലാക്കിയിരിക്കുകയാണ്. സമരത്തിനെതിരെയുള്ള വിഡി സതീശൻ്റെ
നിലപാട് BJP ക്ക് നൽകുന്ന പിന്തുണയാണെന്ന് LDF ആരോപിക്കുന്നു. അർഹമായ വിഹിതത്തിനായുള്ള
സമരത്തോട് മുഖം
തിരിഞ്ഞു നിന്നതും
അതിനെ എതിർക്കുന്നതും
ഗുണം ചെയ്യില്ലെന്ന്
യുഡിഎഫിലെ
ഒരു വിഭാഗത്തിന്
അഭിപ്രായമുണ്ട്

ഡൽഹി സമരത്തിന്
പിന്തുണ
പ്രഖ്യാപിച്ച്
കേരളത്തിലുടനീളം
LDF നേതൃത്വത്തിലും
ബഹുജന സംഘടനകളുടെ
നേതൃത്വത്തിലും
ധർണകളും
പ്രകടനങ്ങളും
സംഘടിപ്പിച്ചിട്ടുണ്ട്.