ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 10, 25, ഫെബ്രുവരി 14 തീയതികളില്‍
Dec 20, 2023, 16:40 IST
പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 10 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26.
കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 25 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി എട്ട്.
ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി 14 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 12 ന് മുമ്പ് ലഭിക്കണം.
പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.