പനി ബാധിത 25 ദിവസത്തിന് ശേഷം മരിച്ചു; ആലപ്പുഴ മെഡി. കോളജിൽ മൃതദേഹവുമായി പ്രതിഷേധം

 
fever

രോഗി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളജിൽ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. രാത്രി 12 മണിയോടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ മൃതദേഹം എടുത്തുവച്ചാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്.

പുന്നപ്ര സ്വദേശി 70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം. 25 ദിവസങ്ങൾക്കു മുൻപാണ് ഉമൈബയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു. അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ തിരിച്ചെത്തി പ്രതിഷേധിച്ചത്.