രാജീവൻ കാവുമ്പായി സ്മാരക പത്രപ്രവർത്തക അവാർഡ് ദിലീപ് മലയാലപ്പുഴയ്ക്ക്

 
delllip

2022 ൽ മലയാള പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര - സാങ്കേതിക മേഖലയിലെ മികച്ച രചനയ്ക്കുള്ള രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ അസിസ്റ്റന്റ്  എഡിറ്റര്‍  ദിലീപ്‌ മലയാലപ്പുഴ അര്‍ഹനായി.


 പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദേശാഭിമാനി സബ് എഡിറ്റര്‍ രാജീവന്‍ കാവുമ്പായിയുടെ സ്മരണയ്ക്കായി കണ്ണൂർ  പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. ദേശാഭിമാനി ദിനപത്രത്തില്‍ 2022  ന് പ്രസിദ്ധീകരിച്ച 'ചന്ദ്രനിലേക്ക് ഡമ്മികൾ' എന്ന ശാസ്ത്ര ലേഖനമാണ് അവാര്‍ഡിന് അര്‍ഹമായത്.


 മാതൃഭൂമി റിട്ട. ന്യൂസ് എഡിറ്റര്‍ പി.ആർ. പരമേശ്വരൻ, വി. കെ. ആദർശ് , ടി.വി. സിജു ,  എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.


നിരവധി ശാസ്‌ത്രലേഖനങ്ങൾ എഴുതിയിട്ടുള്ള ദിലീപ് മലയാലപ്പുഴ  ജസ്‌റ്റിസ്‌ ചന്ദ്രശേഖരമേനോൻ പുരസ്‌കാരം, ശാസ്‌ത്ര മാധ്യമപ്രവർത്തനത്തിനുള്ള ഡോ എപിജെ അബ്ദുൾകലാം പുരസ്‌കാരം, പ്രവാസി ഭാരതി പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. കേരള മീഡിയ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. പത്തനംതിട്ട മലയാലപ്പുഴ ചന്ദ്രവിലാസിൽ എം എൻ സരസമ്മയുടേയും ജി പാപ്പുവിന്റേയും മകനാണ്‌.  എസ്‌ ലേഖ (ജൂനിയർ സൂപ്രണ്ട്‌, പനയം ഗ്രാമപഞ്ചായത്ത്‌,കൊല്ലം)യാണ്‌ ഭാര്യ. മകൾ: ദിയ ദിലീപ്‌(എഞ്ചിനീയർ, മർച്ചന്റ്‌നേവി)

 വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ , സെക്രട്ടറി കെ വിജേഷ് , ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.സുരേശൻ ,  എന്നിവര്‍  പങ്കെടുത്തു.