സംവിധായകൻ ശ്യാമപ്രസാദിന്റ ഭാര്യ ഷീബ ശ്യാമ പ്രസാദ് അന്തരിച്ചു

 
obit

 നർത്തകിയും അവതാരകയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു.  59 വയസ്സായിരുന്നു. സംവിധായകൻ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു.


സംസ്ക്കാരം നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പരസ്യസംവിധായകനും നിർമ്മാതാവുമായ വിഷ്‌ണു ശ്യാമപ്രസാദ്, ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കൾ. ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ഒ.രാജഗോപാൽ ഭർതൃപിതാവാണ്.