ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമെന്ന് മേക്ക്‌മൈട്രിപ്പ് റിപ്പോർട്ട്

 
poster
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകൾക്ക് പ്രിയങ്കരമെന്ന് മേക്ക്‌മൈട്രിപ്പ് ഇന്ത്യ ട്രാവൽ ട്രെൻഡ്‍സ് റിപ്പോർട്ട്. മൂന്നാർ, വയനാട്, തിരുവനന്തപുരം ഉൾപ്പെടെ 16 ടെസ്റ്റിനേഷനുകളിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 30% ഏറെ വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ ഈ ടൂറിസ്റ്റ് കേന്ദ്രങ്ങിലേക്ക് കൂടുതൽ കണക്റ്റിവിറ്റി ലഭ്യമാക്കിയതാണ് ടൂറിസ്റ്റുകളുടെ വർദ്ധനവിന് കാരണം. മേക്ക്‌മൈട്രിപ്പ് അവരുടെ ഉപയോക്താക്കളുടെ യാത്രക്ക് ആവശ്യമായ തിരയലുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇന്ത്യ ട്രാവൽ ട്രെൻഡ്‍സ് റിപ്പോർട്ട് തയ്യാറാക്കിയത്.  മുൻ വർഷത്തേക്കാൾ 2023-ൽ പ്രതിവർഷം മൂന്നിൽ കൂടുതൽ യാത്രകൾ നടത്തുന്ന ആളുകളുടെ എണ്ണം 25% വർദ്ധിച്ചതായി കാണിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷത്തിൽ അയോധ്യ, ഉജ്ജെയിൻ, ബദരീനാഥ് പോലുള്ള പുണ്യസ്ഥലങ്ങൾക്കായുള്ള തിരയലുകളിൽ 97% വർദ്ധിച്ചട്ടുണ്ട്. വാരാന്ത്യ പര്യടനങ്ങളോട് പ്രിയം തുടരുന്ന സഞ്ചാരികൾ മൂന്നാർ, വയനാട്, ഊട്ടി എന്നിവയാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. ആഭ്യന്തര വിമാന യാത്രികരിൽ തിരുവനന്തപുരം തിരയുന്നവരിൽ 42% വളർച്ചയും കാണിക്കുന്നുണ്ട്. വില്ലകളാണ് കേരളത്തിലെ സഞ്ചാരികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ട്രാവൽ തിരയലുകളിൽ 30% വും ദുബായ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ്. ലണ്ടൻ, ടൊറന്‍റോ, ന്യൂയോർക്ക് എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ തിരഞ്ഞ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങൾ. പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾതേടുന്നവർക്ക് ഹോങ്കോംഗ്, അൽമാട്ടി, പാരോ, ബാക്കു, ഡാ നാങ്, ടിബിൽസി എന്നിവടങ്ങളാണ് പ്രിയം.

ആഭ്യന്തര തലത്തിലും ആഗോളതലത്തിലും ടൂറിസത്തിന്‍റെ ഭാവി രൂപപ്പെടുത്താൻ ഇന്ത്യൻ സഞ്ചാരികളുടെ
മാറിവരുന്ന സ്വഭാവരീതികൾ മനസ്സിലാക്കി യാത്ര അനുഭവം മെച്ചപ്പെടുത്തി അതിലൂടെ ടൂറിസം മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനും സഹായിക്കുന്നതിനാണ് മേക്ക്‌മൈട്രിപ്പിന്‍റെ ഇന്ത്യ ട്രാവൽ ട്രെൻഡ്‍സ് റിപ്പോർട്ട് എന്ന് മേക്ക്‌മൈട്രിപ്പിന്‍റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മാഗോ പറഞ്ഞു.