കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ... കയ്യിൽ ബാന്റ് കെട്ടിയാൽ മതി

 
sab
ശബരിമലയിലെത്തുമ്പോൾ  കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട.  കുട്ടികൾ ,വയോധികർ, തീവ്രഭിന്നശേഷിക്കാർ എന്നിവർക്ക് പമ്പ മുതൽ തന്നെ പോലീസ് പ്രതേക സുരക്ഷ ഒരുക്കുന്നുണ്ട്.  പേര്, സ്ഥലം, കൂടെയുള്ള ആളുടെ  ഫോൺ  നമ്പർ എന്നിവ രേഖപ്പെടുത്തിയ  ബാന്റ് കയ്യിൽ ധരിപ്പിച്ചാണ് സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത്.  കൂട്ടം തെറ്റിയാലും കൂടെയുള്ളവരെ കാണാതായാലും പേടിക്കണ്ട. ഉടനെ കണ്ടുപിടിക്കാം. വനിതാ പോലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. കുട്ടികളടക്കം പ്രതിദിനം നാലായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ വലിയ പരാതികൾക്കും  പരിഭവങ്ങൾക്കുമാണ്  കേരള പോലീസിന്റ ഈ സേവനത്തിലൂടെ വിരാമമാകുന്നത്.