വിനായകനെതിരെ കേസെടുക്കരുത് ; ചാണ്ടി ഉമ്മന്‍

 പരാമര്‍ശം ശ്രദ്ധിച്ചുപോലുമില്ല: അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല

 
OC

നടന്‍ വിനായകനെതിരെ കേസെടുക്കരുതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പരാമര്‍ശം ശ്രദ്ധിച്ചുപോലുമില്ല. ഇത്തരം പരാമര്‍ശങ്ങളില്‍ എന്റെ പിതാവിന്റെ നിലപാട് തന്നെയാണ് എനിക്കും. ചാണ്ടി ഉമ്മന്‍ ഒരു ഓൺലൈൻ ന്യൂസിനേട്  പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരായ അധിക്ഷേപത്തില്‍ വിനായകനെതിരെ കേസെടുത്തിരുന്നു.

ഉമ്മൻചാണ്ടിയുടെ വിലാപയാത്ര നടക്കുന്ന സമയത്താണ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ലൈവിലെത്തി വിനായകൻ പറഞ്ഞത്. വിനായകന്റെ ലൈവിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്ന് പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു. ഇതിനു പിന്നാലെ, എറണാകുളം നോർത്ത് പൊലീസ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.