മലയാള ഭാഷയുടെ പ്രാധാന്യം ലോക ശ്രദ്ധയിൽ കൊണ്ടുവന്ന ഭാഷാ പണ്ഡിതനാണ് ഡോ. പുതുശ്ശേരി രാമചന്ദ്രൻ

 
pix

മലയാള ഭാഷയുടെ പ്രാധാന്യം ലോക ശ്രദ്ധയിൽ കൊണ്ടുവന്ന ഭാഷാ പണ്ഡിതനാണ് ഡോ. പുതുശ്ശേരി രാമചന്ദ്രൻ എന്ന് കെ.ജയകുമാർ . മലയാളത്തെ വിശ്വഭാഷകളിൽ ഒന്നായി ഉയർത്തുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് പുതുശ്ശേരി രാമചന്ദ്രൻ നടത്തിയത്.

കൊച്ചു കേരളത്തിന്റെ ചെറിയ ഭാഷ എന്ന അപകർഷം ഇല്ലായ്മ ചെയ്യാനായിരുന്നു അദ്ദേഹം വലിയ തോതിൽ ചിന്തിച്ചത്. ആ നിലയിലുള്ള പ്രവർത്തനത്തിന്റെ തുടക്കമായിരുന്നു 1977 ൽ നടന്ന ആദ്യത്തെ ലോക മലയാള സമ്മേളനം. പിൽക്കാലത്ത് മലയാളത്തിന് ക്ലാസിക്കൽ പദവി ലഭിക്കാനുള്ള രേഖകൾ തയ്യാറാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കവി, ഗവേഷകൻ, ഭാഷയുടെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിച്ച സംഘാടകൻ എന്നീ നിലകളിൽ പുതുശ്ശേരി നൽകിയ സംഭാവനകൾ നാം നന്ദിയോടെ സ്മരിക്കണമെന്നും കെ. ജയകുമാർ പറഞ്ഞു.


കെ.എസ്.രവികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.എം.ജി.ശശിഭൂഷൺ അനുസ്മരണ പ്രഭാഷണം നടത്തി. പ്രാചീന മലയാളത്തെ ക്കുറിച്ച് പുതുശ്ശേരി രാമചന്ദ്രൻ നടത്തിയ പഠനങ്ങൾ കേരളത്തിന്റെ ജൈന ബുദ്ധപാരമ്പര്യത്തെ എടുത്തു കാട്ടുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ആർ. പാർവ്വതീ ദേവി , പി.ആർ. ഉണ്ണികൃഷ്ണൻ ,സലിം.കെഞക്കനാൽ എന്നിവർ പ്രസംഗിച്ചു.