ലഹരിവേട്ട: 20 എൻ.ഡി.പി.എസ് കേസുകൾ; 7.7 കിലോ കഞ്ചാവ് പിടികൂടി
ഇതുവരെ 61820 കേസുകളിലായി 13598 പേരെ അറസ്റ്റ് ചെയ്തു.
Nov 13, 2026, 11:03 IST
സംസ്ഥാനത്ത് ഇന്നലെ എക്സൈസ് നടത്തിയ പരിശോധനയിൽ 20 എൻ.ഡി.പി.എസ് കേസുകളും 42 അബ്കാരി കേസുകളും 133 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. പരിശോധനയുടെ ഭാഗമായി 3,380 വാഹനങ്ങൾ പരിശോധിച്ചെങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ല.
7.7 കിലോഗ്രാം കഞ്ചാവ്, 0.4 ഗ്രാം എം.ഡി.എം.എ, 600 ഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ, 3.5 ലിറ്റർ ചാരായം, അനധികൃതമായി സൂക്ഷിച്ച 69.2 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 200 ലിറ്റർ വാഷ് എന്നിവ പിടിച്ചെടുത്തു.
ലഹരിമരുന്ന് വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9447178000 എന്ന നമ്പറിലോ വാട്സ്ആപ്പ് വഴിയോ എക്സൈസിനെ അറിയിക്കാം. പീപ്പിൾസ് ഐ മൊബൈൽ ആപ്പ് വഴിയും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് അറിയിച്ചു.
