വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു

 
obit

മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്.

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ അനുഷയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരികെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയിരുന്നു. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അച്ഛന്‍: രവി, അമ്മ: ഷൈലജ, സഹോദരന്‍: അക്ഷയ് ജിത്ത്