തൊഴിലവകാശങ്ങൾ നിഷേധിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ എെക്യ സമരം ഉയരണം എളമരം കരീം എം.പി
May 29, 2023, 17:19 IST

മുതലാളിത്തചൂഷണത്തിനെതിരെ നിലകൊള്ളുന്നവരെ നിർദ്ദയം അടിച്ചമർത്തുകയാണെന്നും, അതിനെതിരെ ചെറുത്ത് നിൽപ്പ് ഉയർത്തിക്കൊണ്ടു വരണമെന്നും എളമരം കരീം എം.പി പറഞ്ഞു. ആഗോളവൽക്കരണവും, ആധുനിക സാങ്കേതിക വിദ്യയും കൂടി ചേർന്ന് വിവര വിനിമയ വിനോദ മേഖലയാകെ കുത്തകവൽക്കരിക്കുന്നു. മനുഷ്യന്റെ മനസ്സിനെ എങ്ങനെ സ്വാധീനിക്കാൻ കഴിയുമെന്ന് ഗവേഷണം നടത്തി വാർത്തകൾ തയ്യാറാക്കുകയാണ്. സാംസ്കാരിക മേഖലയാകെ കുത്തകവൽക്കരിക്കുന്നു. ധൈഷണിക പ്രവർത്തന മണ്ഡലത്തിന്റെ കുത്തകവൽക്കരണമാണ് ഇന്ന് ലോകത്ത് നടക്കുന്നത്. ആഗോളവൽക്കരണം ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റുന്നു. രാജ്യത്തിന്റെ സമ്പത്ത് മുതലാളിത്തം വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകൾ വൻതോതിൽ സ്വകാര്യവൽക്കരിക്കപ്പെടുന്നു. സമുദ്രത്തിനടിയിലെ ധാതുവിഭവങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ പോകുന്നു. ഇത് മത്സ്യസമ്പത്തിനേയും, പരമ്പരാഗത മത്സ്യ തൊഴിലാളികളെയും സാരമായി ബാധിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള വിളംബരമാണ് പാർലമെന്റ് ഉദ്ഘാടനത്തിലൂടെ നാം കണ്ടത്. പുതിയ നിയമങ്ങൾ ഉണ്ടാക്കിക്കൊണ്ട് രാജ്യത്തെ വനം, കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ശ്രമമാണ് നടത്തുന്നത്. ബഹുരാഷ്ട്ര വിത്ത് വിതരണ കമ്പനികൾക്ക് വേണ്ടി കാർഷിക മേഖല തുറന്നു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ.യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രേഡ് യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എെ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എ.എെ.റ്റി.യു.സി സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ്, കെ.എസ്.ഇ.ബി.ഡബ്ല്യു.എ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ, കെ.ഡബ്ല്യു.എ.ഇ.യു ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, കെ.എസ്.ആർ.റ്റി.ഇ.എ ജനറൽ സെക്രട്ടറി എസ്. വിനോദ്, ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ, കെ.എസ്.ഇ.ബി.ഒ.എ പ്രസിഡന്റ് ഡോ.എം.ജി.സുരേഷ് കുമാർ, കേരള ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ബൈജു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ.അജിത്കുമാർ സ്വാഗതവും, സംസ്ഥാന സെക്രട്ടറി പി.പി. സന്തോഷ് നന്ദിയും പറഞ്ഞു.