കേരള ബാങ്കിൽ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണം: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ

 
sunil

സഹകാരികളും ജീവനക്കാരും സാധാരണ ജനങ്ങളുമാണ് വലുതെന്നും നമ്മളെല്ലാം ഇത് നോക്കി നടത്താൻ നിയോഗിച്ച നിശ്ചിതകാലത്തെ താക്കോൽ സൂക്ഷിപ്പുകാർ മാത്രമാണെന്നുള്ള നല്ല തിരിച്ചറിവ് നമ്മുടെ മനസ്സിൽ അപ്പപ്പോൾ വിമർശന രീതിയിൽ ചിന്തിച്ചാൽ ഏതൊരു സഹകരണ സ്ഥാപനത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിൽ  ഗുണകരമാകുമെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി വി
കെ.എസ്.സുനിൽകുമാർ.


കേരള ബാങ്ക് ജീവനക്കാരുടെ സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ് - ബെഫി) സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുനിൽകുമാർ. സ്ഥാപനത്തിൻ്റെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം എന്ന ന്യായമായ ആവശ്യം കേരള ബാങ്ക് ഭരണസമിതി ഇടപ്പെട്ട് അടിയന്തിരമായി പരിഹാരം കാണണം. കേരള ബാങ്ക് എന്ന മഹാപ്രസ്ഥാനം സാധ്യമാക്കിയ പ്രവർത്തനത്തിൽ വലിയ പങ്ക് ഇടതുപക്ഷ സംഘടന വഹിച്ചിട്ടുണ്ട്. കേരള ബാങ്ക് വരണമെന്ന് ആഗ്രഹിച്ച ജീവനക്കാരും ഭരണസമിതിയും ഒന്നിച്ചു നിന്നാലെ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ പറ്റുകയുള്ളൂ. ഇവർ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ്.


ജീവനക്കാരെയും സഹകാരികളെയും ഇടപാടുകാരെയും വിശ്വാസത്തിലെടുത്ത് അവർ പറയുന്നതിൽ അപ്രായോഗികമായുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അവ അംഗീകരിക്കാൻ ഇന്ന കാരണങ്ങളാൽ കഴിയില്ല എന്ന് അവരെ ബോധ്യപ്പെടുത്തുന്ന ജനാധിപത്യപരമായ ചർച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാനും സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റുമായ കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. KBEF വർക്കിംഗ് പ്രസിഡൻ്റ്, ടി.ആർ.രമേഷ്, KBEF ജനറൽ സെക്രട്ടറി, കെ.ടി.അനിൽകുമാർ,  BEFI സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, എസ്.ബി.എസ്. പ്രശാന്ത്,  ഓർഗനൈസിംഗ് സെക്രട്ടറി, കെ.പി.ഷാ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, വി.സുഭാഷ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് KSEB വർക്കേഴ്സ് അസോസിയേഷൻ സജു, NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, അനിൽ കുമാർ, നോർത്ത് യൂണിറ്റ് സെക്രട്ടറി, ബിജുരാജ് , AKBRF പി.വി. ജോസ്, കേരള ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ (BEFCO) സെക്രട്ടറി,  അരുൺ, KCEU സംസ്ഥാന ട്രഷറർ, P. S. ജയചന്ദ്രൻ , ലോ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, അംശു വാമദേവൻ, അഖിലേന്ത്യ നബാർഡ്  കമ്മിറ്റി അംഗം ബാബുരാജ്,NFPE ജില്ലാ കൺവീനർ, വിനോദ്കുമാർ കോൺഫെഡറേഷൻ ഓഫ് സെൻറർ ഗവൺമെൻറ് എംപ്ലോയീസ് ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹിൻ, FSETO ജില്ലാ സെക്രട്ടറി ശ്രീകുമാർ എന്നിവർ രണ്ടു ദിവസത്തെ രാപകൽ സത്യാഗ്രഹത്തെ അഭിവാദ്യം ചെയ്തു.