എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ മൂന്ന് മുതൽ:മന്ത്രി വി ശിവൻകുട്ടി
എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയ തീയതിയായതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക്.
ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ഏപ്രിൽ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 3 ന് ആരംഭിക്കും.
8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം. മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.